കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 18ന്

Breaking News Convention

കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 18ന്
തിരുവല്ല: കേരളത്തിലെ പരമ്പരാഗതവും ഏറ്റവും വലിയ ആത്മീയ സംഗമവുമായ പെന്തക്കോസ്തു കണ്‍വന്‍ഷന്‍ (കുമ്പനാട് കണ്‍വന്‍ഷന്‍ ‍) ജനുവരി 18നു ഹെബ്രോന്‍ പുരത്ത് ആരംഭിക്കുന്നു. ഐ.പി.സി.യുടെ 91-ാമതു ജനറല്‍ കണ്‍വന്‍ഷനാണിത്. ഇതിന്റെ ഒരുക്കങ്ങള്‍ വളരെ വിപുലമായ രീതിയില്‍ ആരംഭിച്ചു കഴിഞ്ഞു.
കണ്‍വന്‍ഷനു മുന്നോടിയായി ജനുവരി 11-17 വരെ ഉപവാസ പ്രാര്‍ത്ഥന നടക്കും. ഈ വര്‍ഷം മുന്‍ വര്‍ഷങ്ങളേക്കാള്‍ വലിയ പന്തലാണ് സജ്ജമാക്കുന്നത്. കണ്‍വന്‍ഷനില്‍ ചരിത്രത്തില്‍ ആദ്യമായി എല്ലാവര്‍ക്കും സൌജന്യ ഭക്ഷണത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരേ സമയത്ത് ആയിരത്തിഅഞ്ഞൂറുപേര്‍ക്ക് ആഹാരം കഴിക്കാനാകും. ഈ വര്‍ഷം വിശാലമായ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി മലിനീകരണം തടയാനും അടിസ്ഥാന സൌകര്യങ്ങള്‍ നിറവേറ്റാനും ആവശ്യമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ജനുവരി 18 ഞായറാഴ്ച വൈകുന്നേരം പാസ്റ്റര്‍ കെ.സി. ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സീനിയര്‍ ജനറല്‍ മിനിസ്റര്‍ പാസ്റ്റര്‍ റ്റി.എസ്. ഏബ്രഹാം പ്രാര്‍ത്ഥന നടത്തും. ആദ്യ യോഗത്തില്‍ പാസ്റ്റര്‍മാരായ ജോണ്‍ കെ. മാത്യു, റ്റി.ഡി. ബാബു എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നുള്ള രാത്രി യോഗങ്ങളില്‍ പാസ്റ്റര്‍മാരായ ജോര്‍ജ്ജ് മോനച്ചന്‍ ‍, സണ്ണി ഫിലിപ്പ്, സണ്ണി കുര്യന്‍ ‍, ജെയിംസ് ജോര്‍ജ്ജ്, ബി. മോനച്ചന്‍ ‍, എം.എസ് സാമുവേല്‍ ‍, വില്‍സന്‍ ജോസഫ്, ഷിബു നെടുവേലി, വര്‍ഗീസ് ഏബ്രഹാം, റ്റി. വല്‍സന്‍ ഏബ്രഹാം, ബാബു ചെറിയാന്‍ ‍, ഫിന്നി സാമുവേല്‍ ‍, ബേബി വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിക്കും. ദിവസവും രാവിലെ അഞ്ചിനു പ്രഭാതധ്യാനം, എട്ടിനു ബൈബിള്‍ ക്ലാസ്സ്, പത്തിനും രണ്ടിനും പൊതുയോഗങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. ജനുവരി 25 ഞായറാഴ്ചത്തെ പൊതു ആരാധനാ യോഗത്തോടെ കണ്‍വന്‍ഷനു സമാപനം കുറിക്കും.

Leave a Reply

Your email address will not be published.