ദാനം ചെയ്യുന്നതില്‍ ഇന്ത്യാക്കാര്‍ പിശുക്കര്‍

Breaking News India

ദാനം ചെയ്യുന്നതില്‍ ഇന്ത്യാക്കാര്‍ പിശുക്കര്‍
ന്യൂഡെല്‍ഹി: അന്യരെ സഹായിക്കുന്നതില്‍ ഇന്ത്യാക്കാര്‍ പിശുക്കരെന്ന് ലോക സംഘടന. 145 രാജ്യങ്ങളെ ഉള്‍പ്പെടുത്തി ചാരിറ്റീസ് എയ്ഡ് ഫൌണ്ടേഷന്‍ തയ്യാറാക്കിയ വേള്‍ഡ് ഗിവിംഗ് പട്ടികയിലാണ് ഈ വിവരം.

 

ദാനം ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് 106-സ്ഥാനമാണ്. അന്യരെ സഹായിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ മ്യാന്‍മര്‍കാരാണ്. അമേരിക്ക, സീലാന്റ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ മ്യാന്‍മറിനു തൊട്ടു പുറകിലുണ്ട്. സഹ ജീവികളെ സഹായിക്കാനുള്ള മനസാക്ഷി ഇന്ത്യക്കാര്‍ക്ക് നാള്‍ക്കുനാള്‍ കുറഞ്ഞു വരികയാണ്.

 

2013-ല്‍ ഇന്ത്യ ഇക്കാര്യത്തില്‍ ബഹുദൂരം മുന്നിലായിരുന്നു. 2014-ല്‍ ഇത് 20 ശതമാനമായി കുറഞ്ഞു. എന്നാല്‍ ബാക്കിയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് അപരിചിതരെ സഹായിക്കുന്നതിലും രക്തം ദാനം ചെയ്യുന്നതിലും ഇന്ത്യ മുന്നിലാണ് എന്നും പഠനം വ്യക്തമാക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.