ചൈനയിലെ പ്രമുഖ എഴുത്തുകാരനും ബൌദ്ധികനുമായ റാന്‍ യുന്‍ ഫെയ് ക്രിസ്തുവിങ്കലേക്ക്

Breaking News Global

ചൈനയിലെ പ്രമുഖ എഴുത്തുകാരനും ബൌദ്ധികനുമായ റാന്‍ യുന്‍ ഫെയ് ക്രിസ്തുവിങ്കലേക്ക്
ചോങ്ഖിങ് : ചൈനയിലെ പ്രമുഖ എഴുത്തുകാരനും ബുദ്ധിജീവിയും ബ്ലോഗറുമായ റാന്‍ യുന്‍ ഫെയ് (49) രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായി. 1965-ല്‍ ചൈനയിലെ ചോങ്ഖിങ് പ്രവിശ്യയിലെ യോയാങ് കൌണ്ടിയിലെ ഒരു ന്യൂനപക്ഷ ജാതിയായ തുജിയ വിഭാഗത്തില്‍പ്പെട്ട കുടുംബത്തിലാണ് ജനിച്ചത്.

 

ഉന്നത വിദ്യാഭ്യാസത്തിനു ശേഷം പല പ്രമുഖ പ്രസിദ്ധീകരണ സ്ഥാപനങ്ങളിലും, മാദ്ധ്യമങ്ങളിലും ജോലി നോക്കി. അതോടൊപ്പം രാജ്യത്തെ അറിയപ്പെടുന്ന എഴുത്തുകാരനും ബുദ്ധിജീവിയുമായി റാന്‍ മാറിക്കഴിഞ്ഞിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. അതില്‍ പന്ത്രണ്ടോളം പുസ്തകങ്ങള്‍ പ്രസിദ്ധമാണ്. ഇതിനിടയില്‍ നിരവധി പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്. ചൈനയിലെ ജനധിപത്യ വാദികള്‍ക്കൊപ്പം മുന്‍ നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു.

 

സര്‍ക്കരിനെതിരെ പ്രവര്‍ത്തിച്ചു എന്നാരോപിച്ച് 2011-ല്‍ 6 മാസം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. റാന്റെ രചനകള്‍ ചൈനയിലെ ഹൈസ്ക്കൂളുകളില്‍ പാഠ്യവിഷയമാണ്. ഇദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം 10 വര്‍ഷം മുമ്പ് ക്രിസ്ത്യന്‍ അനുകൂല നിലപാടെടുത്തത് ജന ശ്രദ്ധ നേടിയിരുന്നു. റാന്റെ ഭാര്യ വാങ് വെയി 3 വര്‍ഷം മുമ്പ് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് ക്രിസ്ത്യനിയായിത്തീര്‍ന്നു. റാന്റെ ആത്മ സുഹൃത്ത് ഒരു ഹൌസ് ചര്‍ച്ചിന്റെ പാസ്റ്ററാണ്.

 

വാങ് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ടതിനെ റാന്‍ എതിര്‍ത്തിരുന്നില്ല. വങ്ങിന്റെ നേതൃത്വത്തില്‍ റാന്റെ ഭവനത്തില്‍ രണ്ടു വര്‍ഷമായി ബൈബിള്‍ ക്ലാസ്സുകള്‍ നടന്നു വരുന്നുണ്ട്. മാസത്തില്‍ രണ്ടു ദിവസമായിരുന്നു ക്ലാസ്സുകള്‍ ‍. ഈ ബൈബിള്‍ ക്ലാസ്സ് അക്ഷരാര്‍ത്ഥത്തില്‍ റാന്റെ മാനസാന്തരത്തിന് കാരണമാകുകയായിരുന്നു. താന്‍ യേശുക്രിസ്തുവിനെ കൈക്കൊണ്ട വിവരം റാന്‍ തന്നെ ഒക്ടോബര്‍ 31-ന് തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ തീരുമാനമാണതെന്ന് റാന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

1 thought on “ചൈനയിലെ പ്രമുഖ എഴുത്തുകാരനും ബൌദ്ധികനുമായ റാന്‍ യുന്‍ ഫെയ് ക്രിസ്തുവിങ്കലേക്ക്

Leave a Reply

Your email address will not be published.