കറുകച്ചാല്‍ സെന്റര്‍ രജതജൂബിലി കണ്വന്ഷന്
കറുകച്ചാല്‍ : ഐ.പി.സി. കറുകച്ചാല്‍ സെന്റര്‍ രജതജൂബിലി കണ്വന്ഷന് ഫെബ്രുവരി 3-8 വരെ പയമ്പാല ശാലേം കണ്വന്ഷന് സെന്ററില്‍ നടക്കും.
പാസ്റ്റര്‍ റ്റി.എ. ചെറിയാന് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ സാം ജോര്‍ജ്ജ്, വര്‍ഗ്ഗീസ് ഏബ്രഹാം, ബാബു ചെറിയാന് , വില്‍സണ്‍ ജോസഫ്, പി.സി. ചെറിയാന് , എം.എം. മാത്യു, ജോണ്‍ തോമസ് എന്നിവര്‍ പ്രസംഗിക്കും.
പകല്‍ ശുശ്രൂഷക സമ്മേളനം, സോദരി സമാജം-പിവൈപിഎ-സണ്ടേസ്കൂള്‍ വാര്‍ഷിക സമ്മേളനം എന്നിവ ഉണ്ടായിരിക്കും. ശനിയാഴ്ച വൈകുന്നേരം 5-7 വരെ ജൂബില സ്തോത്ര ശുശ്രൂഷയും സാംസ്ക്കാരിക സമ്മേളനവും നടക്കും. ഹാര്‍വെസ്റ്റ് വര്‍ഷിപ്പേഴ്സ് ഗാനങ്ങള്‍ ആലപിക്കും. ഞായറാഴ്ച പൊതുസഭായോഗം ഉണ്ടായിരിക്കും.

