തെക്കു കിഴക്കന്‍ ഏഷ്യയിലെ ക്രിസ്ത്യാനികള്‍ കടുത്ത പീഢനം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്
തെക്കു കിഴക്കന്‍ ഏഷ്യയിലെ 11 രാജ്യങ്ങളിലെ ഏഴിലും യേശുവില്‍ വിശ്വസിക്കുന്നവര്‍ പീഢനങ്ങള്‍ നേരിടുന്നതായി ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണിന്റെ പീഢന നിരീക്ഷണ വിഭാഗം പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലോവോസ് മലേഷ്യ, മ്യാന്‍മര്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ ക്രിസ്ത്യന്‍ പീഢനങ്ങള്‍ സജീവമാണ്. ബ്രൂണെയിലെയും, കെബോഡിയയിലെയും ക്രിസ്ത്യാനികള്‍ക്ക് അവരുടെ വിശ്വാസം പങ്കിടുന്നത് നിരോധിച്ചിരിക്കുന്നു.
ബ്രൂണോയില്‍ ക്രിസ്തുമസ് പരസ്യമായി ആഘോഷിക്കാന്‍ പാടില്ല. മ്യാന്‍മര്‍ (ബര്‍മ്മ) ബുദ്ധിസ്റ്റ് ബര്‍മീസ് സൈന്യം ക്രിസ്ത്യാനികളെ അക്രമാസക്തമായി പീഢിപ്പിക്കുകയാണ്.
മുകളില്‍ പരാമര്‍ശിക്കപ്പെട്ട രാജ്യങ്ങളിലും സമാനമായ അതിക്രമങ്ങളാണ് നടക്കുന്നത്. പ്രൊട്ടസ്റ്റന്റ് ക്രൈസ്തവരുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുക, സുവിശേഷീകരണത്തിനു നിരോധനം, ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കാതിരിക്കുക തുടങ്ങിയ നടപടികള്‍ എടുക്കുന്നു.
കൂടാതെ ദേശീയ ഐക്യം തകര്‍ക്കുക, ജനാധിപത്യ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുക എന്നീ കുറ്റങ്ങള്‍ ചുമത്തി ക്രൈസ്തവരെ അന്യായമായി അറസ്റ്റു ചെയ്യുകയും തടവിലാക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിക്കുന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

