സ്ത്രീ-പുരുഷ അനുപാതം ഏറ്റവും മികച്ചത് കേരളത്തില്‍

സ്ത്രീ-പുരുഷ അനുപാതം ഏറ്റവും മികച്ചത് കേരളത്തില്‍

Breaking News India

സ്ത്രീ-പുരുഷ അനുപാതം ഏറ്റവും മികച്ചത് കേരളത്തില്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച സ്ത്രീ-പുരുഷ അനുപാതം കേരളത്തിലാണെന്ന് സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട്.

ഏറ്റവും മോശമായ ലിംഗാനുപാതം ഉത്തരാഖണ്ഡിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 2020-ലെ സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്.

കേരളത്തില്‍ ആയിരം സ്ത്രീകള്‍ക്ക് 974 പുരുഷന്മാര്‍ എന്നാണ് കണക്ക്. ഉത്തരഖണ്ഡില്‍ ആയിരം പുരുഷന്മാര്‍ക്ക് 844 സ്ത്രീകളാണുള്ളത്.

2017-2019 കാലയളവിലെ ദേശീയ ശരാശരി ആയിരം പുരുഷന്മാര്‍ക്ക് 904 സ്ത്രീകള്‍ എന്നത് 2018-20 കാലയളവില്‍ 907 ആയി.

അഞ്ചു തലമുറകള്‍ പിന്നിട്ടെങ്കിലും 70 ശതമാനം സ്ത്രീകള്‍ക്ക് ഇപ്പോഴും കുടുംബ സ്വത്തുക്കള്‍ക്കോ ഉന്നത വിദ്യാഭ്യാസത്തിനോ ശരിയായ ആരോഗ്യ വിഭവങ്ങള്‍ക്കോ ഉള്ള അവകാശമില്ലെന്നും റിപ്പോര്‍ട്ടില്‍നിന്നും വ്യക്തമാകുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.