ഇറ്റലിക്കാര്‍ കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കണം

ഇറ്റലിക്കാര്‍ കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കണം

Asia Breaking News Top News

ഇറ്റലിക്കാര്‍ കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കണം; കുട്ടികളില്ലാത്ത വീടുകളിലുള്ളത് പട്ടികളും പൂച്ചകളും എന്ന് മാര്‍പാപ്പ

റോം: ഇറ്റലിയിലടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ജനസംഖ്യാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ജനസംഖ്യ കുത്തനെ കുറയുന്നത് തടയാന്‍ ഇറ്റലിയിലെ അമ്മമാര്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കുടുംബ ജീവിതത്തിന്റെ മഹത്വം വിവരിക്കുന്ന പരിപാടിയിലാണ് മാര്‍പാപ്പയുടെ പ്രതികരണം. കുട്ടികളും ചെറുപ്പക്കാരുമില്ലാത്ത രാജ്യത്തിന് ഭാവിയെക്കുറിച്ചുള്ള മോഹം നഷ്ടമാകും.

കുട്ടികള്‍ ജനിക്കാത്തതല്ല പ്രശ്നങ്ങളുടെ മൂല കാരണം. സ്വാര്‍ത്ഥത, ഉപഭോക്തൃ സംസ്ക്കാരം, വ്യക്തി മഹാത്മ്യ വാദം എന്നിവ ആളുകളെ അസന്തുഷ്ടരാക്കി മാറ്റിയതാണ് പ്രശ്നം. ഇപ്പോള്‍ കുട്ടികളില്ലാത്ത വീടുകളില്‍ പട്ടികളും പൂച്ചകളും നിറഞ്ഞിരിക്കുകയാണ്.

ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ ഫലപ്രദമായ ദീര്‍ഘകാല നടപടികള്‍ ആവശ്യമാണെന്നും മാര്‍പാപ്പ പറഞ്ഞു.

ഇറ്റലിയില്‍ 2023-ല്‍ ജനന നിരക്ക് റെക്കോഡ് നിരക്കില്‍ താഴ്ന്നിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി രാജ്യത്തെ ജനസംഖ്യ കുറഞ്ഞു വരികയാണ്. 379,000 കുഞ്ഞുങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ ജനിച്ചത്.

ഈ സാഹചര്യം മറികടക്കാന്‍ മാറിവന്ന സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. രക്ഷകര്‍ത്തൃത്വത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മാര്‍പാപ്പ സ്വാഭാവിക കുടുംബാസൂത്രണ രീതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

2023-ഓടെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം 500,000 ആക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് ഇറ്റലിയിലെ തീവ്ര വലതു പക്ഷ സര്‍ക്കാര്‍.

യൂറോപ്പിലെ ഏറ്റവും ജനന നിരക്ക് കുറഞ്ഞ രാജ്യം ഗ്രീസ് ആണ്. വര്‍ഷങ്ങളായി ഗ്രീസിലെ ചില ഗ്രാമങ്ങളില്‍ കുഞ്ഞുങ്ങള്‍ ജനിക്കാറേയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.