എറിത്രിയയില്‍ കപ്പല്‍ കണ്ടെയ്നര്‍ ജയിലില്‍ അടച്ച 35 ക്രൈസ്തവരെ മോചിപ്പിച്ചു

Africa Breaking News Top News

എറിത്രിയയില്‍ കപ്പല്‍ കണ്ടെയ്നര്‍ ജയിലില്‍ അടച്ച 35 ക്രൈസ്തവരെ മോചിപ്പിച്ചു
കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ കഴിഞ്ഞ മാസം ജയിലില്‍ അടച്ച 35 ക്രൈസ്തവര്‍ക്ക് മോചനം. രഹസ്യ സഭകളില്‍ കര്‍ത്താവിനെ ആരാധിച്ചവരായ ഇവരെ പോലീസ് റെയ്ഡ് ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

11 സ്ത്രീകളും 24 പുരുഷന്മാരുമാണവര്‍ ‍. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നിയന്ത്രണങ്ങളുള്ള എറിത്രിയയില്‍ പെന്തക്കോസ്തു സഭകള്‍ ശക്തി പ്രാപിച്ചു വരികയാണ്.

ഇതിനെ പ്രതിരോധിക്കാനായി വിശ്വാസികളെ അറസ്റ്റു ചെയ്ത് പഴയ കപ്പലിന്റെ കണ്ടെയ്നറുകള്‍ ജയിലായി ഒരുക്കിയാണ് വിശ്വാസികളെ തടവിലിടുന്നത്.

കടുത്ത വെയിലില്‍ തകരംകൊണ്ടുള്ള ഇത്തരം കണ്ടെയ്നറുകള്‍ ചുട്ടുപൊള്ളാറുണ്ട്. ഇതിനുള്ളില്‍ ആവശ്യത്തിനു കുടിവെള്ളവും ആഹാരവും ലഭിക്കാതെ നരകിക്കുകയാണ് ജനങ്ങള്‍ ‍.

പാസ്റ്റര്‍മാരും വിശ്വാസികളുമായ 3000 പേര്‍ ഇത്തരത്തില്‍ അന്യായ തടങ്കലില്‍ പാര്‍ക്കുന്നുണ്ടെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. ദൈവമക്കളുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് മോചനമെന്ന് വിശ്വാസികള്‍ പറഞ്ഞു.