ആഹാരം തൊണ്ടയില്‍ കുടുങ്ങിയാല്‍ എന്തു ചെയ്യണം.

ആഹാരം തൊണ്ടയില്‍ കുടുങ്ങിയാല്‍ എന്തു ചെയ്യണം.
ആഹാരം തൊണ്ടയില്‍ കുടുങ്ങിയാല്‍ എന്തു ചെയ്യണം. ആഹാരം തൊണ്ടയില്‍ കുടുങ്ങിയാല്‍ വ്യക്തി അസ്വസ്ഥതയില്‍ ആണെങ്കില്‍ ചുമയ്ക്കുവാന്‍ പറയുക. ഭക്ഷണം ലങ്സിലാണ് കുടുങ്ങിയതെങ്കില്‍ ചുമയ...
ആഹാരം തൊണ്ടയില്‍ കുടുങ്ങിയാല്‍ എന്തു ചെയ്യണം. ആഹാരം തൊണ്ടയില്‍ കുടുങ്ങിയാല്‍ വ്യക്തി അസ്വസ്ഥതയില്‍ ആണെങ്കില്‍ ചുമയ്ക്കുവാന്‍ പറയുക. ഭക്ഷണം ലങ്സിലാണ് കുടുങ്ങിയതെങ്കില്‍ ചുമയ്ക്കുമ്പോഴുണ്ടാകുന്ന മര്‍ദ്ദം മൂലം ആഹാര പദാര്‍ത്ഥം പുറത്തു വരും. ഭക്ഷണം കുടുങ്ങിയ വ്യക്തിയോട് കുനിഞ്ഞു നില്‍ക്കാന്‍ ആവശ്യപ്പെടുക. അതിനുശേഷം പുറത്തു ശക്തിയായി തട്ടുക. ബോധാവസ്ഥയില്‍ ആണെങ്കില്‍ ഈ രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. കുട്ടികളാണെങ്കില്‍ കൈയ്യില്‍ കമഴ്ത്തിക്കിടത്തുക. അതിനുശേഷം പുറത്തു സാവധാനം തട്ടിക്കൊടുക്കുക. അബോധാവസ്ഥയിലായാലും ബോധാവസ്ഥയില്‍ പ്രഥമ ശുശ്രൂഷ വിജയിച്ചില്ലെങ്കിലും ഉടന്‍ തന്നെ വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ശ്രദ്ധിക്കണം. ആഹാരം തൊണ്ടയില്‍ കുടുങ്ങിയാല്‍ എങ്ങനെ തിരിച്ചറിയാം ശരീരം നന്നായി വിയര്‍ക്കും സംസാരിക്കാന്‍ കഴിയാതെ വരും നിര്‍ത്താതെ ചുമയ്ക്കും കൈകാലുകള്‍ നീലനിറത്തിലാകും അബോധാവസ്ഥയിലാകും. https://youtu.be/QpTdnrfQpOw?si=xDvNo3Te4lBN9VbS
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ