ഗൊല്യാത്തിന്റെ നാട്ടില്‍നിന്നും പുരാതന അമ്പിന്‍ മുന കണ്ടെടുത്തു
യെരുശലേം: യിസ്രായേല്‍ മക്കളെ വെല്ലുവിളിച്ച മല്ലന്‍ ഗൊല്യാത്തിന്റെ ജന്മ സ്ഥലത്തുനിന്നും പുരാതന അമ്പിന്‍ മുന പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.
പഴയ നിയമ കാലഘട്ടത്തിലെ ഫെലിസ്ത്യ നഗരമായിരുന്ന ഗത്തില്‍ നിന്നാണ് 2700 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന മൃഗത്തിന്റെ എല്ലുകൊണ്ട് നിര്‍മ്മിച്ച അമ്പിന്‍ മുന ഗവേഷകര്‍ കണ്ടെടുത്തത്.
ഇവിടെ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഖനനത്തിലാണ് അമ്പിന്‍ മുന കണ്ടെടുത്തത്. ബിസി 842 മുതല്‍ 800 വരെ രാജാവായിരുന്ന അരാം രാജാവായ ഹസായേല്‍ ഗത്ത് പിടിച്ചെടുത്തതായി ബൈബിളില്‍ 2 രാജാക്കന്മാര്‍ 12:17,128 വാക്യങ്ങളില്‍ കാണുന്നു.
ഗൊല്യാത്ത്-ദാവീദ് പോരാട്ടം പോലെ നിരവധി യുദ്ധങ്ങള്‍ നടന്ന പോരാട്ട ഭൂമിയായിരുന്നു ഗത്ത് എന്ന് ഗവേഷകര്‍ പറഞ്ഞു. അതിനാല്‍ യുദ്ധത്തിനായി ഉപയോഗിച്ച ആയുധമാണെന്നു കരുതാമെന്നും അവര്‍ പറഞ്ഞു.
*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ് വാർത്താക്കുറിപ്പുകൾക്കായി
https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details…
വാട്ട്‌സ്ആപ്പ് https://wa.me/message/MW5BBTC6YW7WJ1 ***

