ചൈനയില്‍ 2019-ല്‍ ആക്രമണങ്ങള്‍ക്കിരയായത് 5,576 ചര്‍ച്ചുകള്‍

ചൈനയില്‍ 2019-ല്‍ ആക്രമണങ്ങള്‍ക്കിരയായത് 5,576 ചര്‍ച്ചുകള്‍

Breaking News Global Top News

ചൈനയില്‍ 2019-ല്‍ ആക്രമണങ്ങള്‍ക്കിരയായത് 5,576 ചര്‍ച്ചുകള്‍
ബീജിംങ്: 2019-ല്‍ ചൈനയില്‍ അതിക്രമങ്ങള്‍ക്കിരയായത് 5,576 ചര്‍ച്ചുകള്‍ ‍. വിവിധ ക്രൈസ്തവ സഭകളഉടെ ആരാധനാലയങ്ങള്‍ക്ക് സര്‍ക്കാരിന്റെ രഹസ്യ നിരീക്ഷണങ്ങള്‍ മൂലം ആരാധനാ സ്വാതന്ത്ര്യം തടയുകയും ആരാധനാലയങ്ങള്‍ പൂട്ടിക്കുകയോ, ഇടിച്ചു നിരപ്പാക്കുകയോ ചെയ്യുവാന്‍ സംഗതി ആയിട്ടുണ്ട്.

ഓപ്പണ്‍ ഡോര്‍സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് 2020-ലെ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. 2019-ലെ ലിസ്റ്റില്‍ വക്രൈസ്തവ പീഢനങ്ങളുടെ ലോകത്തെ ആദ്യത്തെ 50 രാജ്യങ്ങളുടെ ലിസ്റ്റില്‍ ചൈനയ്ക്ക് 27-ാം സ്ഥാനമായിരുന്നു. എന്നാല്‍ 2020-ലെ ലിസ്റ്റില്‍ അത് 23-ാം സ്ഥാനമായി ഉയരുകയുണ്ടായി.

ഓപ്പണ്‍ ഡോര്‍സ് കണക്കുകള്‍ പ്രകാരംചൈനയില്‍ ഇപ്പോള്‍ ആകെ 97,200,000 ക്രൈസ്തവരാണുള്ളത്. ജനസംഖ്യയില്‍ 6 ശതമാനം. ചൈനയില്‍ ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ബൈബിളിന്റെ വില്‍പ്പന നിരോധിച്ചു. അദ്ധ്യാപകര്‍ക്കും, മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും മതവിശ്വാസം ഇല്ലെന്നുള്ള രേഖകള്‍ ഒപ്പിട്ടു നല്‍കണം.

ക്രൈസ്തവ വിശ്വാസം ത്യജിച്ചില്ലെങ്കില്‍ തങ്ങളുടെ വാര്‍ദ്ധക്യ പെന്‍ഷന്‍ നിര്‍ത്തലാക്കും. ആരാധനാലയങ്ങള്‍ ഇടിച്ചു നിരത്തുകയും കുരിശുകള്‍ തകര്‍ക്കുക, പാസ്റ്റര്‍മാരെ ജയിലില്‍ അടയ്ക്കുക, ആരാധനാലയങ്ങള്‍ നടത്തിവരുന്ന കെട്ടിടങ്ങള്‍ ഉടമസ്ഥരെ നിര്‍ബന്ധിപ്പിച്ച് ആത്മീക കൂടിവരവുകള്‍ നിര്‍ത്തിവെയ്പിക്കുകയും മറ്റും ചെയ്യുന്നു.

18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ചര്‍ച്ചുകളിലോ, ആത്മീയ കൂട്ടായ്മകളിലോ പങ്കെടുക്കരുതെന്നുള്ള ഉത്തരവ് ഇറക്കുക എന്നിങ്ങനെയുള്ള അതിക്രമങ്ങളാണ് ചെയ്യുന്നത്.