യിസ്രായേലിനെ ഭൂപടത്തില്‍നിന്നും മായിച്ചു കളഞ്ഞത് എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക തിരുത്തി

യിസ്രായേലിനെ ഭൂപടത്തില്‍നിന്നും മായിച്ചു കളഞ്ഞത് എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക തിരുത്തി

Breaking News Europe

യിസ്രായേലിനെ ഭൂപടത്തില്‍നിന്നും മായിച്ചു കളഞ്ഞത് എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക തിരുത്തി

ലണ്ടന്‍: യിസ്രായേലിനെ പലസ്തീന്‍ എന്നു ലേബല്‍ ചെയ്ത ഒരു ഭൂപടം എന്‍സൈക്ളോപീഡിയ ബ്രിട്ടൈനിക്ക തിരുത്തി.

ബ്രിട്ടാനിക്ക കിഡ്സ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ യോര്‍ദ്ദാന്‍ നദിക്കും മെഡിറ്ററേനിയന്‍ കടലിനും ഇടയിലുള്ള മുഴുവന്‍ പ്രദേശവും പലസ്തീന്‍ എന്നു കാണിച്ചിരുന്നു.

യിസ്രായേലിനെക്കുറിച്ച് പരാമര്‍ശമില്ലാതിരുന്ന ഭൂപടത്തോടൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു “പലസ്തീന്‍ എന്ന പേര്‍ മദ്ധ്യപൂര്‍വ്വ ദേശത്തെ ഒരു പ്രദേശത്തെയാണ് സൂചിപ്പിക്കുന്നത്. യോര്‍ദ്ദാന്‍ നദിക്കും മെഡിറ്ററേനിയന്‍ കടലിനും ഇടയിലുള്ള പ്രദേശമാണിത്”

യിസ്രായേലിനെ പലസ്തീന്‍ എന്ന് അടയാളപ്പെടുത്തിയ ബ്രിട്ടാനിക്ക കിഡ്സിന്റെ ഭൂപടത്തെ യു.കെ. ലോയേഴ്സ് ഫോര്‍ യിസ്രായേല്‍ വിമര്‍ശിച്ചു.

ദി ടെലഗ്രാഫ് നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് ബ്രിട്ടാനിക്ക ഭൂപടം പുതുക്കി ഇങ്ങനെ രേഖപ്പെടുത്തി. ഇന്ന് യിസ്രായേല്‍ രാഷ്ട്രം വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ് എന്നിവ ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.