കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷന് പുതിയ നേതൃത്വം.

കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷന് പുതിയ നേതൃത്വം.

Middle East

കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷന് പുതിയ നേതൃത്വം.

കുവൈറ്റ് സിറ്റി : കുവൈറ്റ് റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷനൻ (കെ റ്റി എം സി സി) പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ചിലെ കുരുവിള ചെറിയാൻ പ്രസിഡന്റായും, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി എസ് ഐ) യിലെ വിനോദ് കുര്യൻ വൈസ് പ്രസിഡന്റായും, മലങ്കര മാർത്തോമ സുറിയാനി സഭയിലെ ഷിലു ജോർജ് ജോയിന്റ് സെക്രട്ടറിയായും, ബ്രദ്രൻ അസംബ്ലിയിലെ ജിനോ ആരിക്കൽ ട്രഷററായും, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ചിലെ റെജു ഡാനിയൽ ജോൺ ജോയിന്റ് ട്രഷററായിരിക്കും.

പെന്തക്കോസ്ത് സഭാ പ്രതിനിധി ബ്രദർ റോയ് കെ യോഹന്നാൻ (സെക്രട്ടറി), ബ്രദ്രറൺ അസംബ്ലി പ്രതിനിധി സാജു വഴയിൽ തോമസ്, സി എസ് ഐ സഭാ പ്രതിനിധി ആജോഷ് മാത്യു എന്നിവർ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് (എൻ ഇ സി കെ) കോമൺ കൗൺസിലിൽ കെ റ്റി എം സി സി യെ പ്രതിനിധീകരിക്കും.

വിവിധ സഭകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 15 അംഗ കമ്മിറ്റിയിൽ നിന്നാണ് പുതിയ നേതൃത്വം രൂപപ്പെട്ടത്. വർഗീസ് മാത്യു, ഷിജോ തോമസ് പുല്ലമ്പള്ളി, ജിം ചെറിയാൻ ജേക്കബ്, ജീസ് ജോർജ് ചെറിയാൻ, സണ്ണി ആൻഡ്രൂസ്, ജോൺ ഫിലിപ്പ്, ജോസഫ് എം പി എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരിക്കും.

ഓഡിറ്റർമാരായി ബ്രദർ ബിജോ കെ ഈശോ, ജോൺ തോമസ് തെക്കുംപുറം, മോഹൻ കോശി ചെറിയാൻ എന്നിവരെയും തെരഞ്ഞെടുത്തു.

2026 ജനുവരി 1 മുതൽ ആരംഭിച്ച തെരഞ്ഞെടുപ്പ് നടപടികൾ ചീഫ് റിട്ടേണിംഗ് ഓഫീസർ ബിജു ഫിലിപ്പിന്റെ നേതൃത്വത്തിൽ റിട്ടേണിംഗ് ഓഫീസർമാരായ ദീപക് ഫിലിപ്പ് തോമസ്, ബിജു സാമുവേൽ, ബ്രദർ ഷിബു വി സാം, നോയൽ ചെറിയാൻ എന്നിവർ ഏകോപിപ്പിച്ചാണ് വിജയകരമായി പൂർത്തിയാക്കിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.