ആത്മഹത്യക്കൊരുങ്ങി യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മെറ്റയുടെ ഇടപെടലില്‍ രക്ഷപെട്ടു

ആത്മഹത്യക്കൊരുങ്ങി യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മെറ്റയുടെ ഇടപെടലില്‍ രക്ഷപെട്ടു

Breaking News India

ആത്മഹത്യക്കൊരുങ്ങി യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മെറ്റയുടെ ഇടപെടലില്‍ രക്ഷപെട്ടു

സമൂഹ്യ മാദ്ധ്യ ഇടപെടലിന്റെ ഫലമായി ഉത്തര്‍പ്രദേശില്‍ ഒരു യുവതി മരണത്തിനു കീഴടങ്ങാതെ പുതു ജീവന്‍ ലഭിച്ചു.

വിവാഹിതയാകാനുള്ള കുടുംബത്തിന്റെ സമ്മര്‍ദ്ദം മൂലം ആത്മഹത്യയ്ക്കൊരുങ്ങിയ യു.പിയിലെ റായ്ബറേലി സ്വദേശിനിയായ 21 കാരിയുടെ ജീവനാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ സാമൂഹ്യമാദ്ധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റ പ്ളാറ്റ്ഫോം ക-ത്യമായ ഇടപെടലിലൂടെ പോലീസിനെ അറിയിച്ചു രക്ഷിച്ചത്.

യു.ജി അവസാന വിദ്യാര്‍ത്ഥിനിയായ യുവതി കഴിഞ്ഞ 16-ന് രാത്രി 7.42 ഓടെ ഗുഡ് ബൈ സോറി മാമാ പപ്പാ എന്ന കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ ചിത്രമിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.

പോസ്റ്റിനു തൊട്ടു പിന്നാലെ മെറ്റ ലക്നോയിലെ യു.പി. പോലീസിന്റെ സാമൂഹിക മാധ്യമ കേന്ദ്രത്തിന് മുന്നറിയിപ്പ നല്‍കി. മുന്നറിയിപ്പ് സന്ദേശം ലഭിച്ച യു.പി. ഡിജിപി രാജീവ് കൃഷ്ണ ഇന്‍സ്റ്റഗ്രാം അക്കൌണ്ടുമായി ബന്ധിപ്പിക്കുന്ന നമ്പര്‍ ഉപയോഗിച്ചു യുവതിയുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ ഓഫീസര്‍മാരോടു നിര്‍ദ്ദേശിച്ചു.

മുന്നറിയിപ്പ ലഭിച്ച് എട്ടു മിനിറ്റുകള്‍ക്കകം പോലീസ് യുവതിയുടെ വീട്ടിലെത്തുകയും ഇവരെ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന രീതിയില്‍ കണ്ടെത്തുകയുമായിരുന്നു.

തുടര്‍ന്ന് പോലീസ് യുവതിയെ കൌണ്‍സിലിംഗിനു വിധേയമാക്കുകയും യുവതിയുടെ ആഗ്രഹപ്രകാരം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യുവതി ആഗ്രഹിക്കുന്നതെന്നും വീട്ടുകാര്‍ വിവാഹത്തിനു നിര്‍ബന്ധിച്ചതിനാലാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതെന്നും യുവതി പറഞ്ഞു.

പിന്നീട് യുവതിയും കുടുംബവും രമ്യതയിലെത്തുകയുമായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.