അഞ്ചു വര്‍ഷത്തിനുള്ളില്‍ യുകെയില്‍ 2000 ചര്‍ച്ചുകള്‍ അടച്ചുപൂട്ടുമെന്നു സര്‍വ്വേ

അഞ്ചു വര്‍ഷത്തിനുള്ളില്‍ യുകെയില്‍ 2000 ചര്‍ച്ചുകള്‍ അടച്ചുപൂട്ടുമെന്നു സര്‍വ്വേ

Breaking News Europe

അഞ്ചു വര്‍ഷത്തിനുള്ളില്‍ യുകെയില്‍ 2000 ചര്‍ച്ചുകള്‍ അടച്ചുപൂട്ടുമെന്നു സര്‍വ്വേ

ലണ്ടന്‍: 2030 ആകുമ്പോഴേക്കും യുകെയില്‍ 2000-ത്തോളം ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടാന്‍ സാദ്ധ്യതയുണ്ടെന്ന് നാഷണല്‍ ചര്‍ച്ചസ് ട്രസ്റ്റ് (എന്‍സിടി) മുന്നറിയിപ്പു നല്‍കി.

ഇത് ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലെ സജീവമായ ആരാധനാലയങ്ങളില്‍ ഉണ്ടായ ഏറ്റവും വലിയ ഇടിവുകളില്‍ ഒന്നായി അടയാളപ്പെടുത്തും.

ഇംഗ്ളണ്ട്, സ്കോട്ട്ലണ്ട്, വെയില്‍സ്, വടക്കന്‍ അയര്‍ലണ്ട് എന്നിവടങ്ങളിലായി 3600 സഭകളില്‍ മെയ് ജൂണ്‍ മാസങ്ങളില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍.

സാമ്പത്തിക ബുദ്ധിമുട്ട്, പരിപാലന ചിലവ്, ഹാജര്‍ കുറയല്‍ എന്നിവ പല സഭകളുടെയും നിലനില്‍പ്പിനെ ഇല്ലാതാക്കുന്നത് തുടരുന്നതിനാല്‍ ആണ് അടച്ചുപൂട്ടല്‍ ഭീഷണിയുടെ നിഴലില്‍ ചര്‍ച്ചുകള്‍ നില്‍ക്കുന്നതെന്നാണ് വിലയിരുത്തല്‍.

2030 വരെ തുറന്നിരിക്കുമെന്ന് ഏകദേശം 70 ശതമാനം പള്ളികളും ആത്മവിശ്വാസം പ്രകടിപ്പിച്ചതായും 26 ശതമാനം പേര്‍ ഒരു പക്ഷെ സുരക്ഷിതരാണെന്നും പറഞ്ഞു.

എന്നിരുന്നാലും ഏകദേശം 5 ശതമാനം ഏകദേശം 20 പള്ളികളില്‍ ഒന്ന് അവയുടെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വത്തിലായിരുന്നു.

ഗ്രാമപ്രദേശങ്ങളിലെ സഭകള്‍ പ്രത്യേകിച്ച് ദുര്‍ബലരായി കാണപ്പെട്ടു. നഗരങ്ങളിലെ 4 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 7 ശതമാനം അടച്ചുപൂട്ടല്‍ പ്രതീക്ഷിക്കുന്നു.

അടച്ചുപൂട്ടല്‍ ഭീഷണിയില്‍ മുന്നില്‍ മെതഡിസ്റ്റ് സഭയാണ്. 12 ശതമാനം പേര്‍ സഭ വലിയ അപകടത്തിലാണെന്ന് വെളിപ്പെടുത്തുന്നു.

പ്രസ്ബിറ്റീരിയന്‍ സഭ 7 ശതമാനം. ആംഗ്ളിക്കന്‍ സഭ 14 ശതമാനം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.