സാനിറ്റൈസര്‍ ഉപയോഗം അധികമായാലും വിഷം
കോവിഡ് വ്യാപകമായതോടെ സാനിറ്റൈസറിന്റെ ഉപയോഗം വര്‍ദ്ധിച്ചു. ഇപ്പോള്‍ ഇത് മനുഷ്യന്റെ ആവശ്യവസ്തുവായി മാറിക്കഴിഞ്ഞു.
സാനിറ്റൈസറിന്റെ അമിതമായ ഉപയോഗം, ഹാന്‍ഡ് ഡെര്‍മറ്റൈറ്റിസ് പോലുള്ള കഠിനമായ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായും വാദമുണ്ട്. കൈകള്‍ അമിതമായി വരളുക, പൊള്ളല്‍ , ചര്‍മ്മത്തില്‍ ചുവപ്പ് പോലുള്ള ചര്‍മ്മ പ്രശ്നങ്ങളും പലയിടത്തും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ഇത് വളരെ നിയന്ത്രിച്ച് ഉപയോഗിക്കുന്നുവെങ്കില്‍ അണുക്കളെയും ബാക്ടീരിയാകളെയും നശിപ്പിക്കാന്‍ നല്ലൊരു ഫലപ്രദമായ മാര്‍ഗ്ഗമാണ്. ഇല്ലെങ്കില്‍ ബാക്ടീരിയാകളെ ഇത് ചര്‍മ്മത്തില്‍ എളുപ്പത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാക്കാന്‍ ഇടയാക്കും.
കൂടാതെ സാനിറ്റൈസറുകളുടെ അമിത ഉപയോഗം ആന്റി ബയോട്ടിക് റെസിസ്സ്റ്റന്റ് എന്ന പുതിയ തരം ബാക്ടീരിയായുടെ ഉല്‍പ്പാദനത്തിലേക്കും നയിക്കും.
ഇനി സാനിറ്റൈസര്‍ ശരീരത്തിനുള്ളില്‍ എത്തിയാല്‍ വിഷബാധയ്ക്കും കാരണമായേക്കാം. പ്രത്യേകിച്ച് കുട്ടികളെയാണ് നാം ശ്രദ്ധിക്കേണ്ടത്.

