ഈജിപ്റ്റില്‍ 1400 ലേറെ മമ്മികള്‍ കണ്ടെത്തി

ഈജിപ്റ്റില്‍ 1400 ലേറെ മമ്മികള്‍ കണ്ടെത്തി

Asia Breaking News

ഈജിപ്റ്റില്‍ 1400 ലേറെ മമ്മികള്‍ കണ്ടെത്തി

കെയ്റോ: ഈജിപ്റ്റിലെ അസ്വാന്‍ നഗരത്തില്‍ 1400 ലേറെ പുരാതന മമ്മികള്‍ ഗവേഷകര്‍ കണ്ടെത്തി. 30-40 മമ്മികളെ വീതം ഉള്‍ക്കൊള്ളുന്ന 36 കല്ലറകളാണ് കണ്ടെത്തിയത്. പകര്‍ച്ച വ്യാധികള്‍ മൂലം മരിച്ചവരെയും ഇവിടെ അടക്കം ചെയ്തിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.

അഞ്ചു വര്‍ഷങ്ങള്‍ നീണ്ട ഖനന ഗവേഷണങ്ങള്‍ക്കൊടുവിലാണ് പുരാവസ്തു ഗവേഷകരുടെ അന്താരാഷ്ട്ര സംഘം കല്ലറകള്‍ കണ്ടെത്തിയത്. 27,000 ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന ഈ ശ്മശാന ഭൂമിയെ മരിച്ചവരുടെ നഗരം എന്നാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.

അഗടെന്‍ മൂന്നാമന്റെ സ്മാരക കുടീരത്തിനു സമീപമുള്ള ഒരു കുന്നില്‍ പത്തോളം നിലകളിലായാണ് കല്ലറകള്‍ സ്ഥിതി ചെയ്യുന്നത്.

സമൂഹത്തിലെ ഉന്നതരെ ഏറ്റവും മുകളിലത്തെ നിലയിലും പാവപ്പെട്ടവരെ താഴെയും അടക്കം ചെയ്തിരിക്കുന്നതായി കരുതുന്നു.

600 ബിസി-300 എഡി കാലഘട്ടത്തിനിടെ മരണപ്പെട്ടവരുടെ മമ്മികളാണ് ഇവിടെയുള്ളത്.

നൈല്‍ നദിയുടെ കിഴക്കന്‍ തീരത്തുള്ള അസ്വാന്‍ നഗരത്തിന് ഏകദേശം 4500 ലേറെ വര്‍ഷം പഴക്കമുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.