എണ്ണയുടെ അമിത ഉപയോഗം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍

എണ്ണയുടെ അമിത ഉപയോഗം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍

Breaking News Health

എണ്ണയുടെ അമിത ഉപയോഗം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍
ഇന്ന് ഫാസ്റ്റ് ഫുഡും പായ്ക്കറ്റ് ഫുഡ്ഡുകളും ഭൂരിപക്ഷം ആളുകളെയും സ്വാധീനിച്ചിരിക്കുന്നു. വീട്ടിലെ ഭക്ഷണമായാലും, പുറത്തെ ഭക്ഷണമായാലും ഇതിലെ വില്ലന്‍ എണ്ണതന്നെയാണ്.

എണ്ണയുടെ അമിത ഉപയോഗം നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ചിലര്‍ക്ക് ഛര്‍ദ്ദിക്കാന്‍ വരുന്നത് പതിവാണ്. മറ്റു ചിലര്‍ക്ക് വയറ്റില്‍ അസ്വസ്ഥതയും വരാറുണ്ട്. ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ചില കാര്യങ്ങള്‍ നമ്മള്‍ക്കു തന്നെ ചെയ്യാന്‍ കഴിയും

ചൂടുവെള്ളം കുടിക്കുക: നല്ല എണ്ണ മയമുള്ള ഭക്ഷണം കഴിച്ചതിനു ശേഷം കുറച്ചു ചൂടുവെള്ളം സാവധാനത്തില്‍ സിപ്പ് സിപ്പായി കുടിക്കുന്നത് നല്ലതാണ്. ഇത് മട്ടിപ്പ് മാറ്റാന്‍ സഹായിക്കും.

അതുപോലെ കൊഴുപ്പ് വിഘടിപ്പിക്കാനും ദഹനം കൃത്യമായി നടക്കുന്നതിനും സഹായിക്കുന്നു. എണ്ണമയമുള്ള ഭക്ഷണം കഴിക്കുന്ന ചിലര്‍ക്ക് തലവേദന അനുഭവപ്പെടാറുമുണ്ട്. ഇതിന് ചൂടുവെള്ളം കുടിക്കുന്നത് പ്രതിവിധിയുണ്ടാകും.

പെരുഞ്ചീരകം: നല്ല എണ്ണമയമുള്ള ആഹാരം കഴിച്ചതിനുശേഷം നിങ്ങള്‍ കുറച്ചു പെരുഞ്ചീരകം കഴിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ പെരുഞ്ചീരകം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.

പെരുഞ്ചീരകം കഴിക്കുന്നതുമൂലം വയറ്റില്‍നിന്ന് അസിഡിറ്റി ഇല്ലാതാകാനും ആഹാരം വളരെ വേഗത്തില്‍ ദഹിക്കാനും സഹായിക്കും.

സൂപ്പ് കഴിക്കുക: എണ്ണമയ ആഹാരം കഴിച്ചതിനുശേഷം നല്ല സൂപ്പ് കുടിക്കുന്നത് നമ്മുടെ ശരീരത്തിനും വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്.

കുരുമുളകും അതുപോലെതന്നെ സ്പൈസസും ചേര്‍ത്ത് തയ്യാറാക്കുന്ന സൂപ്പ് ശരീരത്തെ ഡിറ്റോക്സ് ചെയ്യുന്നുണ്ട്.

അതുപോലെതന്നെ ദഹനം കൃത്യമായി നടക്കാന്‍ ഇതു സഹായിക്കുന്നതുമൂലം വയര്‍ വീര്‍ക്കല്‍, ഛര്‍ദ്ദിക്കാന്‍ തോന്നല്‍, വയറുവേദന എന്നിങ്ങനെയുള്ള അസ്വസ്ഥതയും ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.