പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ക്രിസ്ത്യാനികളെ ചൈനീസ് പോലീസ് അറസ്റ്റു ചെയ്തു

Breaking News Global

പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ക്രിസ്ത്യാനികളെ ചൈനീസ് പോലീസ് അറസ്റ്റു ചെയ്തു
ബീജിംഗ്: ചൈനയിലെ ബീജിംഗില്‍ നടക്കുന്ന പ്രമുഖ സാംസ്ക്കാരിക സംഘടനയുടെ കോണ്‍ഫ്രന്‍സിനുവേണ്ടി പ്രാര്‍ത്ഥിച്ച ക്രിസ്ത്യാനികളെ പോലീസ് അറസ്റ്റു ചെയ്തു.

 

നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സ്, ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സട്ടേറ്റീവ് കോണ്‍ഫ്രന്‍സ് സംയുക്ത കോണ്‍ഫ്രന്‍സ് ബീജിംഗിലെ ഗ്രേറ്റ് ഹാളില്‍ വച്ച് നടക്കുമ്പോള്‍ അതിന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ച വനിതകളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

ഷി ഷിന്‍ഹോങ്, അന്‍ഹുയി, ഷോ ജിന്‍ഷിയ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കസ്റ്റഡിയിലെടുത്തവരുടെ വിശദാംശങ്ങള്‍ പരിശോധിച്ചശേഷം ഇവരെ റിമാന്റിലാക്കി.

 

ചൈനയില്‍ ക്രൈസ്തവര്‍ ചെയ്യുന്ന സാംസ്ക്കാരിക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനായി പോലീസ് പലപ്പോഴും നിയമ വിരുദ്ധമായി വിശ്വാസികളെ അറസ്റ്റു ചെയ്യുന്നത് പതിവാണ്.

Leave a Reply

Your email address will not be published.