സിംഗപ്പൂരില്‍ ഇനി 'മുഖം നോക്കി' ആയിരിക്കും പ്രവര്‍ത്തിക്കുക

സിംഗപ്പൂരില്‍ ഇനി ‘മുഖം നോക്കി’ ആയിരിക്കും പ്രവര്‍ത്തിക്കുക

Breaking News Europe

സിംഗപ്പൂരില്‍ ഇനി ‘മുഖം നോക്കി’ ആയിരിക്കും പ്രവര്‍ത്തിക്കുക
സിംഗപ്പൂര്‍ ‍: മുഖം നോക്കി സംസാരിച്ചു, മുഖം നോക്കി മാത്രം പ്രവര്‍ത്തിച്ചു എന്നൊക്കെയുള്ള പരാതികള്‍ പണ്ടു മുതലേ വ്യാപകമാണ്.

ഇനി യഥാര്‍ത്ഥ മുഖം നോക്കിയുള്ള സേവനങ്ങളും ഔദ്യോഗികമായി നിലവില്‍ വരികയാണ്. ലോകത്ത് ആദ്യമായി മുഖം നോക്കിയുള്ള സേവനം നടപ്പാക്കുന്നത് സിംഗപ്പൂരാണ്.

ദേശീയ തിരിച്ചറിയല്‍ പദ്ധതിയില്‍ തിരിച്ചറിയല്‍ അടയാളമായി മുഖം ഉള്‍പ്പെടുത്തുന്ന ആദ്യ രാജ്യമായി സിംഗപ്പൂരും ചരിത്രത്തില്‍ സ്ഥാനം നേടും.

രാജ്യത്ത് സര്‍ക്കാര്‍ ‍-സ്വകാര്യ സേവനങ്ങളെല്ലാം ഇനി ഈ സാങ്കേതിക വിദ്യയിലൂടെയാകും പ്രവര്‍ത്തിക്കുക. രാജ്യത്തിന്റെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് അടിസ്ഥാന ആവശ്യമാണ് തിരിച്ചറിയല്‍ ഫേഷ്യല്‍ വേരിഫിക്കേഷനെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സി പറഞ്ഞു.

ആദ്യഘട്ടത്തില്‍ ഒരു ബാങ്കില്‍ പരീക്ഷിച്ച ശേഷമാണ് രാജ്യം മുഴുവന്‍ വ്യാപകമാക്കുന്നത്. വ്യക്തിയെ തിരിച്ചറിയുന്നതിനൊപ്പം സേവനങ്ങള്‍ക്ക് യഥാര്‍ത്ഥ വ്യക്തി തന്നെയാണോ ഹാജരായതെന്ന് പുതിയ സാങ്കേതിക വിദ്യ ഉറപ്പു വരുത്തും.

ബ്രിട്ടീഷ് കമ്പനിയായ ഐപ്രൂവ് ആണ് ഈ സേവനം ലഭ്യമാക്കുന്നത്. രാജ്യത്തിന്റെ ഡിജിറ്റല്‍ തിരിച്ചറിയല്‍ പദ്ധതിയായ സിംഗ്പാഡുമായി ഫേഷ്യല്‍ വേരിഫിക്കേഷന്‍ സംയോജിപ്പിച്ചിട്ടുണ്ട്.