അഘോരികൾ:പരകായപ്രവേശവും കുണ്ഡലിനിശക്തിയും

Breaking News India Top News

കൊല്‍ക്കൊത്ത : മുടി നീട്ടി വളര്‍ത്തി, ശരീരമാസകലം ഭസ്മം പൂശി തികച്ചും അല്‍പ വസ്ത്രധാരികളുമായി കാഴ്ചയില്‍ പേടിപ്പിക്കുന്ന രൂപവും ഭാവവും ഉണര്‍ത്തി പുറം ലോകവുമായി അധികം ബന്ധമില്ലാതെ ജീവിക്കുന്നവരാണ് അഘോരികള്‍. ബിഹാറിലും പശ്ചിമ ബംഗാളിലും ഉത്തര്‍പ്രദേശിലും ഉള്‍പ്പെടെ കഴിയുന്ന സന്ന്യാസി വിഭാഗമായ അഘോരികളെക്കുറിച്ചുള്ള വിശേഷണങ്ങള്‍ ഒരുപാടുണ്ട്.

ശിവനെ ഭജിക്കുന്ന ഇവര്‍ പ്രാചീന രീതിയിലുള്ള ജീവിതമാണ് നയിക്കുന്നത്. കാളീ ദേവിയെ ആരാധിക്കുന്ന ഈ വിഭാഗം ആളുകള്‍ക്ക് ലൈംഗിക ബന്ധം ഒഴിച്ചുകൂട്ടാനാകാത്ത ഒന്നാണെന്നാണ് പറയപ്പെടുന്നത്. മൃതദേഹവുമായുള്ള ലൈംഗിക ബന്ധം ഇവര്‍ ദൈവീകമായാണ് കരുതുന്നത്. അതേസമയം, ആര്‍ത്തവത്തിലുള്ള സ്ത്രീകളുമായി മാത്രമേ അഘോരികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടൂ എന്നും കഥകളുണ്ട്.

ലൈംഗിക ബന്ധം ഈശ്വരനെ അടുത്തറിയാനുള്ള ഒരു മാധ്യമമായി ഇവര്‍ കരുതുന്നു.

പരകായ പ്രവേശം നടത്തുവാന്‍ ആഘോരികള്‍ക്കു കഴിയും. കുണ്ഡലിനി ശക്തിയെ ഉണര്‍ത്താന്‍ അപാരമായ കഴിവാണ് ഈ കൂട്ടര്‍ക്ക്. സാധാകന് സ്വന്തം ശരീരത്തെ തന്നെ അനുഭവിക്കാന്‍ കഴിയുന്ന അവസ്ഥയെയാണ് കുണ്ഡലിനിയോഗം എന്ന് അറിയപ്പെടുന്നത്. ഈ വിദ്യ പരമശിവന്‍ പാര്‍വ്വതി ദേവിക്ക് ഉപദേശിച്ചു കൊടുത്തതാണ് എന്ന് പുരാണങ്ങളില്‍ പറയപ്പെടുന്നു.ലഹരിവസ്തുക്കളും മാംസഭക്ഷണവും അഘോരി മാര്‍ഗ്ഗത്തില്‍ അനുവദനീയം ആണ്. പക്ഷെ എല്ലാം പരിമിതമായ അളവില്‍ മാത്രമേ ഉപയോഗിക്കു. സൂര്യന്റെ ഊര്‍ജ്ജവും ശുദ്ധജലവും ഉണ്ടെങ്കില്‍ അഘോരികള്‍ അനേക ദിവസം ജീവിക്കും എന്ന് പറയപ്പെടുന്നു. രാത്രി അഘോരികള്‍ ഉറങ്ങാറില്ല. മന്ത്രജപം ആണ് ഈ സമയം നടത്തുക. സന്ധ്യവന്ദനവും സൂര്യരാധനയും കൃത്യമായി നടത്തുന്ന ഇവര്‍
പ്രഭാത വന്ദനവും കഴിഞ്ഞതിനു ശേഷമേ ഉറങ്ങാറുള്ളു. ആര്‍ഷഗ്രന്ഥങ്ങളും നവീന ശാസ്ത്ര ഗ്രന്ഥങ്ങളും നിത്യമായി വായനയില്‍ പെടുന്നവയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.