ബ്രസീലിലെ നിര്‍മ്മാണ മേഖലയില്‍ നിന്നും ഭീമന് അനാക്കോണ്ടയെ കണ്ടെത്തി. 33 അടി നീളമുള്ള അനക്കോണ്ടയെയാണ് പിടികൂടിയത്. 400 കിലോ ഭാരമുണ്ട് അനാക്കോണ്ടയെ നിര്‍മ്മാണമേഖലയിലെ ജോലിക്കാരാണ് കണ്ടെത്തിയത്. അനാക്കോണ്ടയുടെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
നിര്‍മ്മാണമേഖലയിലെ ക്രെയിനില്‍ ചുറ്റിപ്പിണഞ്ഞ നിലയില്‍ കിടക്കുന്ന രീതിയിലാണ് അനാക്കോണ്ടയെ കണ്ടത്. ഇതിനെ കൊന്നതാണോ അല്ലയോ എന്നത് വ്യക്തമല്ല. വീഡിയോ കണ്ട ഒരാള്‍ പ്രതികരിച്ചത്, ഇത് സത്യസന്ധമായ വീഡിയോ ആണോയെന്ന് വിശ്വസിക്കാന്‍ സാധിക്കില്ലെന്നാണ്. അതുപോലെ തന്നെ ഇതിനെ കൊന്നതാണെങ്കില്‍ അത് തീര്‍ത്തും വിഷമകരമാണെന്നും ചിലര്‍ പ്രതികരിച്ചു.
യു.എസിലെ കനാസ് നഗരത്തില്‍ നിന്ന് പിടികൂടിയ 25 അടി നീളമുള്ള അനക്കോണ്ടയാണ് ലോകത്തിലെ ഏറ്റവും നീളമുള്ള അനക്കോണ്ട, ഇത് ഗിന്നസ് വേള്‍ഡിലും രേഖപ്പെടുത്തിയിട്ടുണ്ട്.

