കാലാവസ്ഥാ വ്യതിയാനം: പ്രത്യാഘാതങ്ങള്‍ കുടുതലും എട്ടു സ്ഥലങ്ങളില്‍

കാലാവസ്ഥാ വ്യതിയാനം: പ്രത്യാഘാതങ്ങള്‍ കുടുതലും എട്ടു സ്ഥലങ്ങളില്‍

Breaking News India

കാലാവസ്ഥാ വ്യതിയാനം: പ്രത്യാഘാതങ്ങള്‍ കുടുതലും എട്ടു സ്ഥലങ്ങളില്‍
ന്യഡെല്‍ഹി: രാജ്യത്തെ എട്ടു സംസ്ഥാനങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്ഡ നേരിടുന്നതായി പഠനം.

ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് സെക്രട്ടറി അശുതോഷ് ശര്‍മ്മ പുറത്തു വിട്ടു. ഝാര്‍ഖണ്ഡ്, മിസോറാം, ഒഡീഷ, ഛത്തീസ്ഗഢ്, അസം, ബീഹാര്‍ ‍, അരുണാചല്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം നേരിടുന്നത്.

അസമില്‍ 65 ശതമാനത്തോളം ജില്ലകളെയും കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. അതേ സമയം കേരളം, ഉത്തരഖണ്ഡ്, ഹരിയാന, തമിഴ്നാട്, നാഗാലാന്റ്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ കാലാവസ്ഥാ വ്യതിയാനം കാര്യമായി ബാധിച്ചിട്ടില്ലെന്നും പഠനം വിലയിരുത്തുന്നു.