യേശുക്രിസ്തുവിനെ സ്വീകരിച്ച വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

യേശുക്രിസ്തുവിനെ സ്വീകരിച്ച വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

Africa Breaking News

യേശുക്രിസ്തുവിനെ സ്വീകരിച്ച വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം
നെയ്റോബി: യേശുക്രിസ്തുവിനെ സ്വീകരിച്ച് ആരാധനയ്ക്കു പോയ 7 കുട്ടികളുടെ അമ്മയായ യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം.

കിഴക്കന്‍ ഉഗാണ്ടയിലെ മയൂഗി ജില്ലയിലെ ബുകോബ ബി ഗ്രാമത്തില്‍ സലിമതി നെയ്ബിറ (37) യ്ക്കു നേരെയാണ് വധ ശ്രമമുണ്ടായത്. ഈ ഈസ്റ്റര്‍ ഞായറാഴ്ച ദിവസം സലിമതി അടുത്തുള്ള ഒരു ചര്‍ച്ചില്‍ ആരാധനയ്ക്കായി പോയി. മൂന്നു ദിവസം മുമ്പു മാത്രമാണ് സലിമതി ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായത്.

ചര്‍ച്ചിലേക്കു പോകുന്ന വഴിയില്‍ തന്റെ ഭര്‍ത്തൃ ബന്ധുവായ ഒരാള്‍ സലിമതിയോട് എവിടെ പോകുന്നുവെന്ന് തിരക്കി. അപകടം മണത്ത സലിമതി ഒരു സുഹൃത്തിനെ കാണുവാന്‍ പോകുകയാണെന്നു പറഞ്ഞു. എന്നാല്‍ തന്നെ കണ്ട വ്യക്തി സലിമതിയുടെ ഭര്‍ത്താവിനെ അറിയിച്ചു. സലിമതി ചര്‍ച്ച് ഹാളില്‍ കര്‍ത്താവിനെ ആരാധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏതാനും മിനിറ്റുകള്‍ക്കുശേഷം ഭര്‍ത്താവ് അയൂബ് കെയ്റുവും ബന്ധുക്കളും ചര്‍ച്ചിനുള്ളിലേക്ക് ഇരച്ചു കയറി സലിമതിയെ ബലമായി പിടിച്ചു വലിച്ചു ഒരു വാഹനത്തില്‍ കയറ്റി അടുത്തുള്ള കാട്ടിലേക്കു കൊണ്ടുപോയി.

സലിമതി ക്രിസ്ത്യാനിയായി എന്നു മനസ്സിലാക്കിയ ഇവര്‍ ക്രൂരമായി ആക്രമിച്ചു. മൂര്‍ച്ചയുള്ള ഒരുതരം വാളുകൊണ്ട് ഭര്‍ത്താവ് മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചശേഷം സലിമതിയെ അവര്‍ ഉപേക്ഷിച്ചു മടങ്ങിപ്പോയി.
വൈകിട്ട് മൂന്നുമണിയോടുകൂടി ഒരു യാത്രികന്‍ അതുവഴി കടന്നുപോയപ്പോഴാണ് സലിമതി രക്തം ഒലിപ്പിച്ച് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്.

ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ നഷ്ടമായില്ല. തുടര്‍ന്നു പാസ്റ്ററും വിശ്വാസികളുമാണ് സലിമതിയുടെ സംരക്ഷണം ഏറ്റെടുത്തത്. അവര്‍ സലിമതിയെ ദൈവവചനത്തില്‍ ഉറപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

സലിമതിക്ക് നാലു മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികളുണ്ട്.
ഏപ്രില്‍ 1-ന് സലിമതി ഒരു സുഹൃത്തിന്റെ ജോലിസ്ഥലത്തുവെച്ചാണ് ഒരു സുവിശേഷകനിലൂടെ ദൈവവചനം കേള്‍ക്കുവാനിടയായത്. അദ്ദേഹം സലിമതിക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അത്ഭുത വിടുതലും പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യവും അനുഭവിച്ചറിഞ്ഞു.

ഇതിനെത്തുടര്‍ന്നാണ് സുഹൃത്ത് ആരാധിക്കുന്ന ദൈവസന്നിധിയില്‍ പോയത്. ഇപ്പോള്‍ വീട്ടുകാര്‍ ഉപേക്ഷിച്ച നിലയില്‍ യേശുക്രിസ്തുവിന്റെ സംരക്ഷണയിലാണ് സലിമതി.