ജയിച്ചാല്‍ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കാമെന്ന് ഇസ്രയേലിന് ട്രംപിന്‍റെ വാഗ്ദാനം

Breaking News Europe Middle East Top News USA

ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കാമെന്ന് ഇസ്രയേലിന് ട്രംപിന്‍റെ വാഗ്ദാനം.

ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടികാഴ്ചയിലാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. ന്യുയോര്‍ക്കിലെ ട്രംപ് ടവറിലെത്തിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ട്രംപുമായി നെതന്യാഹു ചര്‍ച്ച നടത്തിയത്.

ഇസ്രയേലിന്‍റെ ഔദ്യോഗിക തലസ്ഥാനം ജറുസലേം ആണ് എന്നാല്‍ മിക്ക ലോക രാഷ്ട്രങ്ങളും ടെല്‍ അവീവാണ് തലസ്ഥാനമായി കണക്കാക്കുന്നത്.

കഴിഞ്ഞ 70 വര്‍ഷമായി ജറുസലേമാണ് തലസ്ഥാനം എന്ന് സമ്മതിക്കാന്‍ അമേരിക്ക തയ്യാറായിട്ടല്ല.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ ജോര്‍ജ് ബുഷും ഇതേ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും വിജയിച്ചു കഴിഞ്ഞപ്പോള്‍ സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടി നിലപാട് മാറ്റുകയായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.