ഇമാം രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനിയായി, ഭാര്യയും, മക്കളും, ബന്ധുക്കളും ചേര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമം

Breaking News Global Top News

ഇമാം രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനിയായി, ഭാര്യയും, മക്കളും, ബന്ധുക്കളും ചേര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമം
ഈസ്റ്റേണ്‍ ഉഗാണ്ട: ഉഗാണ്ടയിലെ യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ ഇമാം രക്ഷിക്കപ്പെട്ടു ക്രിസ്തായനിയായതില്‍ പ്രകോപിതരായി ഭാര്യയും മക്കളും ബന്ധുക്കളും ചേര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്.

കിഴക്കന്‍ ഉഗാണ്ടയിലെ ജിഞ്ച ജില്ലയില്‍ ബുദ്ധഗലി ഗ്രാമത്തിലെ കുലുസേനി ഇഗുരു ടെലിവ (53) എന്ന കുടുംബ നാഥനാണ് വധശ്രമത്തില്‍നിന്നു രക്ഷപെട്ടത്.

തന്റെ ഗ്രാമത്തിലെ എലീം ചര്‍ച്ചില്‍ കുലുസേനി മുമ്പ് സന്ദര്‍ശിക്കാനിടയായി. അവിടത്തെ പാസ്റ്റര്‍ കഴിഞ്ഞ മെയ് മാസത്തില്‍ കുലുസേനിയെ ചര്‍ച്ചിലെക്കു ക്ഷണിച്ചു സുവിശേഷം പങ്കുവെയ്ക്കുകയും ഇസ്ലാം മതത്തിലെ പ്രവാചകനായ ഇസയെക്കുറിച്ച് പാസ്റ്റര്‍ കൂടുതലായി പരിചയപ്പെടുത്തുകയും ചെയ്തു.

ഇസ യേശുവാണെന്നും സത്യ മാര്‍ഗ്ഗം ക്രൈസ്തവ മാര്‍ഗ്ഗമാണെന്നും മനസ്സിലാക്കിയ കുലുസേനി യേശുവോടു പ്രാര്‍ത്ഥിച്ചു. തന്റെ ശരീരത്തില്‍ ആവഹിച്ചിരുന്ന ദുഷ്ട ശക്തി വിട്ടുപോകാന്‍ ശക്തമായി പ്രാര്‍ത്ഥിച്ചപ്പോള്‍ അത്ഭുത വിടുതലുണ്ടായി. പിന്നീട് യേശുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചു. കുലുസേനി തന്റെ കുടുംബത്തിലെ പരമ്പരാഗതമായി വഹിച്ചുവന്നിരുന്ന ഇമാം (ഇസ്ലാമിക മത നേതാവ്) പദവി ഉപേക്ഷിച്ചതും, രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനിയായ വിവരവും വീട്ടില്‍ അറിയുവാനിടയായി.

തന്റെ ഭാര്യാ സഹോദരന്‍ നസജു (45) യുടെ നേതൃത്വത്തില്‍ ബന്ധുക്കള്‍ കലുസേനിയെ തിരക്കി വീട്ടിലെത്തി. കലുസേനിയുടെ ഭാര്യ ഫത്തിയയും മക്കളും കുലുസേനിയ്ക്കെതിരായി നിലകൊണ്ടു. അവര്‍ കുലുസേനിയെ വിശ്വാസത്തില്‍നിന്നു പിന്തിരിപ്പിപ്പാന്‍ ശ്രമം നടത്തി പരാജയപ്പെട്ടപ്പോള്‍ അക്രമിക്കുവാനും ശ്രമിച്ചു.

ജീവന്‍ അപകടത്തിലാണെന്നു മനസ്സിലാക്കിയ കുലുസേനി വീടിന്റെ പിന്‍ വാതിലിലൂടെ പുറത്തേക്കോടി രക്ഷപെടുകയായിരുന്നു. കുലുസേനി രക്ഷിക്കപ്പെട്ടശേഷം ഭാര്യ ആഹാരം നല്‍കിയിരുന്നില്ല. ശകാര വാക്കുകള്‍കൊണ്ടു വേദിനിപ്പിക്കുമായിരുന്നു. കുലുസേനി കുരുമുളകു കര്‍ഷകനാണ്. സ്വന്തമായി വ്യാപാര സ്ഥാപനവുമുണ്ട്. കുലുസേനിയെ കിട്ടാതെ വന്നപ്പോള്‍ വ്യാപാര സ്ഥാപനം അടിച്ചു തകര്‍ക്കുകയും വീട്ടിലും കുരുമുളകു തോട്ടത്തിലും പ്രവേശിപ്പിക്കാതെയുമായി. കുലുസേനിയെയും വീട്ടുകാരെയും ഓര്‍ത്ത് ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.