കലാവസ്ഥാ വ്യതിയാനം; ഥാര്‍ മരുഭൂമി ഇനി പച്ച പുതയ്ക്കുമെന്ന് പഠനം

കലാവസ്ഥാ വ്യതിയാനം; ഥാര്‍ മരുഭൂമി ഇനി പച്ച പുതയ്ക്കുമെന്ന് പഠനം

Breaking News Top News

കലാവസ്ഥാ വ്യതിയാനം; ഥാര്‍ മരുഭൂമി ഇനി പച്ച പുതയ്ക്കുമെന്ന് പഠനം

ജയ്പൂര്‍ ‍: ലോകത്ത് വലിപ്പത്തിന്റെ കാര്യത്തില്‍ 20-ാം സ്ഥാനവും ചൂടുള്ള ഉപ ഉഷ്ണമേഖലാ മരുഭൂമികളില്‍ ഒന്‍പതാം സ്ഥാനത്തും നില്‍ക്കുന്ന ഇന്ത്യയിലെ ഥാര്‍ മരുഭൂമി പച്ച പുതയ്ക്കുമെന്ന് പഠനം.

കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയുടെ മാറ്റങ്ങള്‍ക്കനുസരിച്ചായിരിക്കും ഥാര്‍ മരുഭൂമിയെയും പച്ചപിടിപ്പിക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു.

കഴിഞ്ഞ 50 വര്‍ഷത്തെ ദക്ഷിണേഷ്യയിലെ കാലാവസ്ഥാ വിവരങ്ങള്‍ സമാഹരിച്ച് പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

ഇന്ത്യയില്‍ രാജസ്ഥാനിലും പഞ്ചാബിലും പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യകളിലുമായി വ്യാപിച്ചു കിടക്കുന്ന രണ്ടുലക്ഷം ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മരുഭൂമിയാണ് ഥാര്‍ ‍.

ആഗോള താപനത്തിന്റെ സ്വാധീനത്തില്‍ ഭൂമിയിലെ മരുഭൂമികളുടെ വലിപ്പം കൂടുകയും ഉഷ്ണാവസ്ഥ വര്‍ദ്ധിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെങ്കിലും ഥാര്‍ മരുഭൂമി ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ പച്ച പുതയ്ക്കുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്.

1901-നും 2015-നും ഇടയില്‍ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലും പാക്കിസ്ഥാന്റെ തെക്കു കിഴക്കന്‍ പ്രദേശങ്ങളിലും മഴയുടെ ലഭ്യതയില്‍ 10 മുതല്‍ 50 ശതമാനം വരെ വര്‍ദ്ധനവുണ്ടായതായി പഠനത്തില്‍ കണ്ടെത്തി.

ഇന്ത്യന്‍ മണ്‍സൂണിന്റെ പടിഞ്ഞാറോട്ടുള്ള വികാസം ഈ മേഖലയെ ഈര്‍പ്പമുള്ള അവസ്ഥയിലേക്കെത്തിക്കുമെന്നും ചുട്ടു പഴുത്ത മരുഭൂമി ഭാവിയില്‍ പുല്ല് പുഷ്പാദികളാല്‍ നിറയപ്പെടുമെന്നുമാണ് വിലയിരുത്തല്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.