വ്യായാമം കാന്‍സര്‍ സാദ്ധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് പഠനം

വ്യായാമം കാന്‍സര്‍ സാദ്ധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് പഠനം

Health

വ്യായാമം കാന്‍സര്‍ സാദ്ധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് പഠനം
ക്യാന്‍സര്‍ എന്ന മഹാരോഗം ഇന്ന് ലോകത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ്. ഇതിനു പ്രതിവിധിയായി എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് നല്ലതാണ്.

അഞ്ചു മിനിറ്റ് തീവ്രമായി വ്യായാമം ചെയ്താല്‍ ക്യാന്‍സര്‍ സാദ്ധ്യത കുറയ്ക്കാന്‍ കഴിയുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. സിഡ്നി സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍ ‍. 22,000 പേരുടെ വ്യായാമം സംബന്ധിച്ച വിവരങ്ങള്‍ ഏഴു വര്‍ഷത്തോളം നിരീക്ഷിച്ചാണ് ഈ വിലയിരുത്തലിലെത്തിയത്.

വീട്ടുജോലി, ഭാരമുള്ള വസ്തുക്കള്‍ എടുക്കുക, കുട്ടികള്‍ക്കൊപ്പം ശാരീരിക വ്യായാമുള്ള കളികളില്‍ ഏര്‍പ്പെടുക തുടങ്ങിയ ഓരോ മിനിറ്റോളം എന്ന രീതിയില്‍ ചെയ്യുന്നത് ഗുണം ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇടവിട്ട രീതിയില്‍ ദിവസവും അഞ്ചു മിനിറ്റോളം കഠിനമായി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇങ്ങനെയുള്ളവരെ അപേക്ഷിച്ച് ക്യാന്‍സര്‍ സാധ്യത 32 ശതമാനം കുറവാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

വ്യായാമത്തില്‍ ഏര്‍പ്പെടാത്ത പ്രായപൂര്‍ത്തിയായവരില്‍ സ്താനാര്‍ബുദം, എന്‍ഡോമെട്രിയല്‍ ‍, കൊളോണ്‍ അര്‍ബുദങ്ങള്‍ തുടങ്ങിയവയ്ക്കുള്ള സാദ്ധ്യത കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.