പെറുവില്‍ ബലി കൊടുത്ത 227 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു

പെറുവില്‍ ബലി കൊടുത്ത 227 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു

Breaking News Global

പെറുവില്‍ ബലി കൊടുത്ത 227 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു
ലിമ: ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ബലി കൊടുത്ത 227 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു.

ചിമു നാഗരിക കാലത്ത് ബലികൊടുക്കപ്പെട്ട കുട്ടികളുടെ ശരീരാവശിഷ്ടങ്ങളാണ് ഇതെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍ ‍. പെറുവിന്റെ വടക്കന്‍ തീരത്തെ ഹുവാന്‍ യാകോയില്‍ പാറ ഖനനം നടത്തുന്നതിനിടയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.

പന്ത്രണ്ട് മുതല്‍ പതിനഞ്ച് നൂറ്റാണ്ടുവരെയായിരുന്നു ചിമു നാഗരിക കാലഘട്ടമെന്ന് കരുതപ്പെടുന്നത്. ആഭിചാരകര്‍മ്മങ്ങളുടെ ഭാഗമായിട്ടാണ് കുട്ടികളെ ബലി നല്‍കിയതെന്നാണ് നിഗമനം.

കടലിനെ അഭിമുഖീകരിച്ച് കിടത്തിയിരിക്കുന്ന രീതിയിലാണ് ശരീരാവശിഷ്ടങ്ങള്‍ ‍. ഇവിടെനിന്നും ഇനിയും കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.