പാസ്റ്റര്‍ ജിജി പി. പോളിനെ അറസ്റ്റു ചെയ്തു
ബസ്തര്‍ : ഐ.പി.സി. ഛത്തിസ്ഗഢ് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ ജിജി പി. പോളിനെ ഛത്തിസ്ഗഢ് പോലീസ് ജൂണ്‍ 22-ന് അറസ്റ്റു ചെയ്തു. അറസ്റ്റ് കാരണം വ്യകതമല്ല.
പത്തനംതിട്ട ജില്ലയിലെ പുതുക്കുളം സ്വദേശിയായ ജിജി പി. പോള്‍ 1991 മുതല്‍ ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയില്‍ മിഷണറി പ്രവര്‍ത്തനം നടത്തി വരികയാണ്. ഇപ്പോള്‍ ഫെയ്ത്ത് ഗോസ്പല്‍ മിഷന്‍ പ്രസിഡന്റ്, ഫെയ്ത്ത് ബൈബിള്‍ ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പാള്‍ , ഫെയ്ത്ത് ചൈല്‍ഡ് ഡവലപ്മെന്റ് സെന്റര്‍ ഡയറക്ടര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു വരികയാണ്.
സുവിശേഷ പ്രവര്‍ത്തനത്തിനു പല എതിര്‍പ്പുകളും നേരിടെണ്ടി വരുന്നുണ്ട്. ഭാര്യ ലീന, മക്കള്‍ ഫെബിന്‍ , ഫേബ. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

