യേശുവിനെ സ്വീകരിച്ചതിനു 4 കുടുംബാംഗങ്ങളെ ജീവനോടെ ചുട്ടുകൊന്നു

യേശുവിനെ സ്വീകരിച്ചതിനു 4 കുടുംബാംഗങ്ങളെ ജീവനോടെ ചുട്ടുകൊന്നു

Africa Breaking News

യേശുവിനെ സ്വീകരിച്ചതിനു 4 കുടുംബാംഗങ്ങളെ ജീവനോടെ ചുട്ടുകൊന്നു
കംബാല: കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ ഉഗാണ്ടയിലാണ് ദാരുണമായ ക്രൂരകൃത്യം നടന്നത്. യാഥാസ്ഥിക മുസ്ളീം കുടുംബത്തില്‍ നിന്നും യേശുക്രിസ്തുവിനെ കണ്ടുമുട്ടി ആരാധിച്ചതിനാണ് 4 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വന്നത്.

ഉഗാണ്ടയുടെ തലസ്ഥാന നഗരിയായ കംബാലയില്‍നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള നകാസാകിയിലെ അലി നകാബലി (36) എന്ന യുവാവിന്റെ മാതാവ് നാങ്കിയ ഹമിദാ (56), പിതാവ് മാസിമ്പി, മകള്‍ അഫ്സ ലാവദ (9), മകന്‍ യാക്കൂബ് നജുബുഗ (6) എന്നിവരാണ് കൊല്ലപ്പെട്ടത്.

ആഗസ്റ്റ് 20-ന് പുലര്‍ച്ചെ 1 മണിക്ക് പ്രദേശവാസികളായ മുസ്ളീങ്ങള്‍ നകാബലിയുടെ വീടിനു തീവെയ്ക്കുകയായിരുന്നു. കൊല്ലപ്പെട്ട നാലു പേരും ഉറക്കത്തിലായിരുന്നു. എന്നാല്‍ നകാബലി സംഭവ സമയത്ത് വീട്ടില്‍ ഇല്ലായിരുന്നു. ഇദ്ദേഹം തന്റെ അകലെയുള്ള ആന്റിയുടെ വീട്ടിലായിരുന്നു. സംഭവം അറിഞ്ഞെത്തിയ നകാബലി തീ ആളിപ്പടരുന്നു വീടിനുചുറ്റും നിന്നുകൊണ്ട് അക്രമികള്‍ ആര്‍ത്തട്ടഹസിക്കുന്ന രംഗമാണ് കണ്ടത്. അപ്പോഴേക്കും നാലുപേരും കത്തിയമരുകയും വീടു ചാമ്പലാകുകയും ചെയ്തു.

സംഭവത്തിനു പ്രധാന കാരണം നകാബലിയുടെ ഭാര്യ സാന്ദ്ര ഒഴിച്ചു ബാക്കിയുള്ളവരെല്ലാം രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി ആരാധിച്ചു വന്നതിനാണ്. കഴിഞ്ഞ മെയ് മാസത്തില്‍ നാകാബലിയും പിതാവും മാതാവും കൂടി അല്‍പം അകലെയുള്ള ഒരു ദൈവ സഭയില്‍ രഹസ്യമായി ആരാധിക്കാന്‍ പോയിരുന്നു.

തുടര്‍ന്നു വൈകിട്ട് നടക്കാറുള്ള പ്രാര്‍ത്ഥനാ യോഗത്തില്‍ മകന്‍ യാക്കൂബിനെയും കൊണ്ടുപോകാറുണ്ടായിരുന്നു.
കടുത്ത ക്രൈസ്തവ വിരുദ്ധയായി വളര്‍ന്നു വന്ന ഭാര്യ സാന്ദ്രയ്ക്ക് ക്രൈസ്തവ വിശ്വാസത്തോട് എതിര്‍പ്പായിരുന്നു. എന്നാല്‍ മകന്‍ യാക്കൂബ് തങ്ങള്‍ ക്രൈസ്തവ പ്രാര്‍ത്ഥനാ കൂടിവരവില്‍ പോയെന്നു നിഷ്ക്കളങ്കമായി തന്റെ അമ്മയോടു പറഞ്ഞു.

ഇതു കരേട്ട് കോപാകുലയായ സാന്ദ്ര വീട്ടില്‍ ബഹളം വെയ്ക്കുകയും മകനെ ക്രൂരമായി തല്ലച്ചതയ്ക്കുകയും ചെയ്തു. അന്നു അവള്‍ ഒരു വിവാഹത്തിനു പുറത്തു പോയി. പിന്നീട് വീടും ഉപേക്ഷിച്ച് പോയി.

സാന്ദ്ര തങ്ങളുടെ മുസ്ളീം പള്ളിയില്‍ ഈ വിവരം അറിയിച്ചു. പള്ളിക്കാരും മുസ്ളീങ്ങളും തങ്ങളുടെ വീട്ടില്‍ വരാതെയായി. ഈ സമയത്ത് കുട്ടികളെ പരിരക്ഷിച്ചതും കുടുംബം നോക്കിയതും നകാബലിയുടെ അമ്മയായിരുന്നു. യേശുക്രിസ്തുവിനെ ആരാധിക്കുന്നതിനു തങ്ങളുടെ ജീവനു നേര്‍ക്ക് ഭീഷണിയുണ്ടെന്നു നകാബലിക്കും വീട്ടുകാര്‍ക്കും അറിയാമായിരുന്നു. എങ്കിലും അവര്‍ വീട്ടില്‍ത്തന്നെ താമസിച്ചു.

ഇങ്ങനെ ഭയപ്പെട്ടിരുന്നത് തന്നെ സംഭവിച്ചു.
സാന്ദ്രയുടെ അറിവോടുകൂടിത്തന്നെ മുസ്ളീങ്ങള്‍ വീട് അഗ്നിക്കിരയാക്കി. ഉറങ്ങിക്കിടന്ന നിരപരാധികളായ 4 പേരെയും ചുട്ടുകരിച്ചു. തന്റെ ഉറ്റവരെ കൊന്നുവെങ്കിലും അവര്‍ യേശുക്രിസ്തുവിനോടുകൂടെ ചേര്‍ന്നു, സ്വര്‍ഗ്ഗീയ ജിവിതത്തിനു അവകാശികളായി എന്നു മാത്രം പ്രത്യാശിക്കുകയാണ് നകാബലി.

വീടും പ്രീയപ്പെട്ടവരും ഈ ഭൂമിയില്‍ നഷ്ടപ്പെട്ടുവെങ്കിലും ആദ്യം തളര്‍ന്നുപോയ നകാബലിയെ പിന്നീട് സഭാ വിഎശ്വാസികള്‍ ചേര്‍ന്നു ആശ്വസിപ്പിക്കുകയുണ്ടായി. സംഭവത്തില്‍ പോലീസ് കേസെടുത്തു.

1 thought on “യേശുവിനെ സ്വീകരിച്ചതിനു 4 കുടുംബാംഗങ്ങളെ ജീവനോടെ ചുട്ടുകൊന്നു

  1. Pingback: Homepage

Comments are closed.