ശിക്ഷ വിധിച്ച ജഡ്ജി കൊലക്കേസ് പ്രതിക്ക് ബൈബിള്‍ നല്‍കി വാക്യം വായിച്ചു കേള്‍പ്പിച്ചു

ശിക്ഷ വിധിച്ച ജഡ്ജി കൊലക്കേസ് പ്രതിക്ക് ബൈബിള്‍ നല്‍കി വാക്യം വായിച്ചു കേള്‍പ്പിച്ചു

Breaking News USA

ശിക്ഷ വിധിച്ച ജഡ്ജി കൊലക്കേസ് പ്രതിക്ക് ബൈബിള്‍ നല്‍കി വാക്യം വായിച്ചു കേള്‍പ്പിച്ചു
ഡാലസ്സ്: കൊലപാതകക്കേസിലെ പ്രതിയായ പോലീസുകാരിക്ക് ജയില്‍ശിക്ഷ വിധിച്ചശേഷം ജഡ്ജി ബൈബിള്‍ നല്‍കി വാക്യം വായിച്ചു കേള്‍പ്പിച്ചു.

അമേരിക്കയില്‍ പടിഞ്ഞാറന്‍ ഡാളസ്സിലെ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ യൂത്ത് പാസ്റ്റര്‍ ബോത്തം ജീന്‍ (27) സ്വന്തം അപ്പാര്‍ട്ട്മെന്റില്‍ വിശ്രമിക്കുമ്പോള്‍ മുറി മാറി കയറിയ വനിതാ പോലീസ് ഓഫീസര്‍ ആംബര്‍ ഗൈഗര്‍ തന്റെ മുറിയില്‍ ആരോ അതിക്രമിച്ചു കയറിയെന്നു തെറ്റിദ്ധരിച്ചു സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ചു വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പത്തു വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്കു വിധിച്ചശേഷം പ്രതിയെ ജഡ്ജി താമികെംപ് ആശ്വസിപ്പിക്കുകയായിരുന്നു.

കോടതി മുറിയ്ക്കുള്ളില്‍ ജഡ്ജി ചേംബറില്‍നിന്നുകൊണ്ട് വിധി പ്രഖ്യാപിച്ചു. തുടര്‍ന്നു ചേംബറില്‍ നിന്നും ഇറങ്ങിവന്നു ജഡ്ജി തന്റെ സ്വകാര്യ ബൈബിള്‍ പ്രതിക്കു നല്‍കുകയും അവരെ ബൈബിളിലെ യോഹന്നാന്‍ 3:16 വാക്യം വായിച്ചു കേള്‍പ്പിക്കുകയും ആശ്ളേഷിക്കുകയും ചെയ്തു. അതേ സമയം ജഡ്ജിയുടെ ഈ നടപടിയെ ചോദ്യം ചെയ്തു നിരീശ്വര വാദി സംഘടന രംഗത്തുവന്നു.

കോടതി മുറിയില്‍ വച്ചു പ്രതിക്ക് ബൈബിള്‍ കൈമാറിയത് അനവസരത്തിലാണെന്നും ജഡ്ജിയുടെ അധികാര പദവി ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഫ്രീഡം ഫ്രം റിലീജിയന്‍ ഫൌണ്ടേഷന്‍ പ്രതിനിധി മുന്‍ യു.എസ്. പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ മൂത്ത മകന്‍ ടെക്സാസ് സ്റ്റേറ്റ് കമ്മീഷന്‍ ഓണ്‍ ജുഡീഷ്യല്‍ കൊംബാക്റ്റ് മുമ്പാകെ പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ ടെക്സാസ് ആസ്ഥാനമായി മതസ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് ലിബര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ജഡ്ജിയുടെ നടപടിയെ പിന്തുണച്ചു രംഗത്തു വരികയുണ്ടായി. ജഡ്ജിയോടു പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നുവെന്ന് സംഘടനയുടെ ലീഗല്‍ കൌണ്‍സില്‍ പ്രതിനിധി ഹിരം സാസര്‍ പറഞ്ഞു.

2018 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 2019 ഒക്ടോബര്‍ 2-നായിരുന്നു കോടതി വിധിയുണ്ടായത്. ജഡ്ജി ബൈബിള്‍ നല്‍കിയപ്പോള്‍ പ്രതിക്ക് കൊല്ലപ്പെട്ട ബോത്തം ജീന്റെ സഹോദരന്‍ ബ്രാന്‍ഡ്ത് ജീനും ബന്ധുക്കളും, സഭക്കാരും കോടതി പരിസരത്തുണ്ടായിരുന്നു.

ബ്രാന്‍ഡ്ത് പ്രതി ഗൈഗാറോടു ക്ഷമിക്കുകയും “യേശുക്രിസ്തുവിനുവേണ്ടി ജീവിതം സമര്‍പ്പിക്കുക” എന്നു പറഞ്ഞു ഗൈഗറിനെ ആശ്വസിപ്പിക്കുകയും ചെയ്തത് സന്നിഹിതരായ എല്ലാവരുടെയും കണ്ണുകള്‍ നനയിച്ചു.