കേരളം ഹൃദയാഘാതത്തിനു മുന്നില്‍
കോഴിക്കോട്: ലോകത്ത് ഏറ്റവും കൂടുതല്‍ ഹൃദയാഘാതം സംഭവിക്കുന്നത് ഇന്ത്യയിലാണെന്നും അതില്‍ കേരളമാണ് ഏറ്റവും മുന്നിലെന്നും അമേരിക്കന്‍ ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ. ഈനാസ് എ. ഈനാസ് പറയുന്നു.
നിലവില്‍ നാലില്‍ ഒരു ഇന്ത്യാക്കാരന് ഹൃദയാഘാതം വരുന്നുണ്ട്. ജനിതക പ്രശ്നങ്ങളും ഉയര്‍ന്ന കൊളസ്ട്രോളും ഇതിന് വേഗം കൂട്ടുന്നു. നിലവില്‍ ഒരു ഇന്ത്യാക്കാരനില്‍ ലിപോപ്രോട്ടീന്‍ (എ) എന്ന ഘടകം ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്നു. അത് ഹൃദയാഘാതത്തിന് വഴിവെയ്ക്കും.
ഈ ജനിതക പ്രശ്നത്തെക്കുറിച്ച് കഴിഞ്ഞ മാസം ഇന്ത്യ ഹാര്‍ട്ട് ജേര്‍ണലില്‍ താന്‍ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഡോ. ഈനാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹൃദയാഘാതത്തെ നേരിടാന്‍ നമുക്ക് ചെയ്യാനുള്ളത് കൊളസ്ട്രോള്‍ നിയന്ത്രിക്കുകയും ജീവിത ശൈലിയില്‍ മാറ്റം വരുത്തുകയുമാണ്. അതിനായി പ്രധാനപ്പെട്ട 7 കാര്യങ്ങള്‍ അനുഷ്ഠിക്കാവുന്നതാണ്.
പുകവലിക്കരുത്, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണരീതി കൈക്കൊള്ളുക,
അമിത വണ്ണം നിയന്ത്രിക്കുക, രക്തത്തില്‍ പഞ്ചസാരയുടെ അളവ് 100-ല്‍ താഴെയായി നിയന്ത്രിക്കുക, രക്ത സമ്മര്‍ദ്ദം 120-ല്‍ താഴെയായിരിക്കണം.
രക്തത്തിലെ കൊഴുപ്പ് 100-ല്‍ താഴെ എത്തിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ടത്. ഹൃദയാഘാതം വരുവാനുള്ള സാദ്ധ്യത കണ്ടെത്താന്‍ സാധിക്കും. രോഗ സാധ്യതകള്‍ മനസ്സിലാക്കി ഓരോരുത്തരും ചികിത്സ നടത്തണമെന്നും ഡോ. ഈനാസ് പറഞ്ഞു.


Comments are closed.