യിസ്രായേലില്‍ റോമന്‍ സാമ്രാജ്യത്തിനെതിരായ കലാപത്തിന്റെ യഹൂദ ഒളിത്താവളങ്ങള്‍ കണ്ടെത്തി
യെരുശേലം: വടക്കന്‍ യിസ്രായേലിലെ ഗലീലി കടലിന് സമീപം ഖനനം നടത്തിയ പുരാവസ്തു ഗവേഷകര്‍ ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് റോമന്‍ സാമ്രാജ്യത്തിനെതിരായ മൂന്ന് യഹൂദ കലാപങ്ങളില്‍ യഹൂദന്മാര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ചിരുന്നതായി കുതപ്പെടുന്ന ഭൂഗര്‍ഭ അറകള്‍ കണ്ടെത്തി.
ഒന്നാം യഹൂദ കലാപത്തില്‍ (എഡി 66-70) ബോള്‍ട്ട് ദ്വാരങ്ങള്‍ വ്യക്തമായി ഉപയോഗത്തിലുണ്ടായിരുന്നുവെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നുണ്ട്. പ്രസിദ്ധമായ ബാര്‍ കോച്ച്ബ കലാപത്തിന് (എഡി 132-136) തയ്യാറെടുക്കാന്‍ അവ ഉപയോഗിച്ചിരിക്കാനും സാദ്ധ്യതയുണ്ട്.
യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി ഗലീലിയിലെ ഹുക്കോക്ക് ഗ്രാമത്തില്‍ നടത്തിയ ഖനനത്തില്‍ ഘലീലിയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വിപുലമായ ഒളിത്താവള സമുച്ചയം എന്ന് ഐഎഎ പുറത്തുവിട്ട പ്രസ്താവനയില്‍ വിശേഷിപ്പിക്കുന്നു.
വിമതരെ പിന്തുടരുന്ന കനത്ത ആയുധധാരികളായ റോമന്‍ സൈനികരെ തടസ്സപ്പെടുത്താന്‍ 90 ഡിഗ്രിയില്‍ കുഴിച്ച തുരങ്കങ്ങളുള്ള ഏകദേശം എട്ട് ഒളിഞ്ഞിരിക്കുന്ന അറകള്‍ എന്നാണ് ഐഎഎ പ്രസ്താവിച്ചിരിക്കുന്നത്.
ആദ്യത്തെ യഹൂദ കലാപം ഈ പ്രദേശത്തായിരുന്നുവെന്നും റോമന്‍ കാലഘട്ട ചരിത്രകാരനായ ജോസീഫസില്‍നിന്നും നമ്മള്‍ മനസ്സിലാക്കുന്നു.
ബാര്‍കോച്ച്ബ കലാപം ഇവിടെ ഭൌതികമായി ഉണ്ടായിരുന്നു എന്നു പറയാനാവില്ല എങ്കിലും ഈ ഒളിത്താവള അറകള്‍ തീര്‍ച്ചയായും യുദ്ധത്തിനായി ഉള്ള തയ്യാറെടുപ്പുകളില്‍ ഉള്‍പ്പെട്ടിരുന്നുവെന്നു മനസ്സിലാക്കാം.