മാലിയില്‍ 100 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു

മാലിയില്‍ 100 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു

Breaking News Global Top News

മാലിയില്‍ 100 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു
സാങ്ങ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മാലിയില്‍ 100 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു.

ജൂണ്‍ 9-ന് ഞായറാഴ്ച വൈകിട്ട് മധ്യ മാലിയിലെ മോപ്തി റീജണിലെ സാങ്ങ നഗരത്തിനു സമീപമുള്ള സൊബാമി ഡാ ഗ്രാമത്തിലാണ് ക്രൂരമായ ആക്രമണം നടത്തിയത്. ഫുലാനി മുസ്ളീങ്ങളായ 50-ഓളം അക്രമികള്‍ മോട്ടോര്‍ ബൈക്കുകളില്‍ ക്രൈസ്തവ ഗ്രാമം പിടിച്ചെടുക്കുകയായിരുന്നു.

സ്ത്രീകളും കുട്ടികളും, പുരുഷന്മാരും അടക്കം എല്ലാവരോടും കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. അല്ലായെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതു വിശ്വസിച്ച ക്രൈസ്തവര്‍ സായുധരായ അക്രമികളുടെ മുമ്പില്‍ ചെന്നു നിന്നു.

തുടര്‍ന്നു എല്ലാവരേയും കണ്ണില്‍ ചോരയില്ലാത്ത അക്രമികള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റു കിടന്നവരെ അക്രമികള്‍ തീവെച്ചു കൊല്ലുകയുമുണ്ടായതായി രക്ഷപെട്ട ഗ്രാമവാസികള്‍ പറഞ്ഞു.

അക്രമികള്‍ ക്രൈസ്തവരുടെ വീടുകള്‍ അഗ്നിക്കിരയാക്കുകയും വളര്‍ത്തു മൃഗങ്ങളെ കൊല്ലുകയും ചെയ്തു. അക്രമികള്‍ക്കു മുമ്പില്‍ കീഴടങ്ങിയ ക്രൈസ്തവരെ ആരെയും രക്ഷപെടാന്‍ അനുവദിച്ചില്ല.

സംഭവത്തെത്തുടര്‍ന്നു 19-പേരെ കാണാതായിട്ടുമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ക്രൈസ്തവരെ ഗ്രാമത്തില്‍നിന്നും ഉന്മൂലനം ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പറഞ്ഞു. 95 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി പോലീസ് വൃത്തങ്ങള്‍ മാധ്യമങ്ങളോടു പറഞ്ഞു.

2013-മുതല്‍ മാലിയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നുണ്ട്. ആയിരക്കണക്കിനു ഗ്രാമവാസികളാണ് തീവ്രവാദികളുടെ ആക്രമണങ്ങള്‍ക്കിരയായി ജീവന്‍ നഷ്ടമായത്. 18 മില്യണ്‍ ആളുകള്‍ അധിവസിക്കുന്ന മാലിയില്‍ 90 ശതമാനം പേരും മുസ്ളീങ്ങളാണ്.

വെറും 5 ശതമാനം മാത്രമാണ് ക്രൈസ്തവര്‍ ‍. ക്രൈസ്തവരെ രാജ്യത്തുനിന്നും തുടച്ചു നീക്കുമെന്നു പ്രഖ്യാപിച്ചാണ് മതതീവ്രവാദികള്‍ ആക്രമണം നടത്തുന്നത്.