യെരുശലേം ദൈവാലയത്തിലേക്കു വരുവാനുപയോഗിച്ചിരുന്ന പാത സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു

യെരുശലേം ദൈവാലയത്തിലേക്കു വരുവാനുപയോഗിച്ചിരുന്ന പാത സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു

Breaking News Middle East

യെരുശലേം ദൈവാലയത്തിലേക്കു വരുവാനുപയോഗിച്ചിരുന്ന പാത സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു
യെരുശലേം: യെരുശലേം ദൈവാലയത്തിലേക്ക് യെഹൂദന്മാര്‍ ആരാധനയ്ക്കായി കടന്നു വരുവാന്‍ ഉപയോഗിച്ചിരുന്ന പുരാതന പാത നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു.

ജൂണ്‍ 30-ന് ഞായറാഴ്ച നടന്ന ഉദ്ഘാടന ചടങ്ങില്‍ യിസ്രായേല്‍ നേതാക്കള്‍ ‍, യു.എസ്. സ്ഥാനാപതി ഡേവിഡ് ഫ്രീഡ്മാന്‍ ‍, യു.എസിലെ യിസ്രായേല്‍ സ്ഥാനാപതി റോണ്‍ ഡെര്‍മര്‍ ‍, യു.എസിന്റെ പ്രത്യേക ദൂതന്‍ ജാസണ്‍ ഗ്രീന്‍ ബ്ളാക്ക് എന്നിവര്‍ പങ്കെടുത്തു.

കിഴക്കന്‍ യെരുശലേമില്‍ പലസ്തീന്‍ ഭവനങ്ങള്‍ സ്ഥിതി ചെയ്യുന്ന സില്‍വാന്‍ പ്രദേശത്ത് 2004-ല്‍ പൈപ്പ് ലൈനിനായി ഖനനം നടത്തുന്നതിനിടയിലാണ് 2000-വര്‍ഷങ്ങള്‍ക്കു മുമ്പ് യെഹൂദന്മാര്‍ യരുശലേം ദൈവാലയത്തിലേക്കു പോകുവാന്‍ ഉപയോഗിച്ചിരുന്ന രഹസ്യ പാത കണ്ടെത്തിയത്.

ശീലേഹ കുളത്തില്‍നിന്നും യെരുശലേം ദൈവാലയത്തിലേക്കുള്ള ഈ പുരാതന പാതയിലൂടെ യേശുവും ശിഷ്യന്മാരും സഞ്ചരിക്കപ്പെട്ടിട്ടുണ്ടെന്നും വിശ്വസിക്കുന്നു. സാമാന്യം വീതിയുള്ള ഈ പാതയില്‍ ചിലയിടങ്ങളില്‍ ചവിട്ടു പടികളുമുണ്ട്.

യെരുശലേം ദൈവലയം എഡി 70-ല്‍ റോമാക്കര്‍ തിവെച്ചു നശിപ്പിച്ചിരുന്നു. ആ സമയത്ത് ഈ പാതയും നശിക്കുകയും സഞ്ചാരയോഗ്യമല്ലാതാകുകയുമായിരുന്നുവെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു. ആദിമ ക്രൈസ്തവര്‍ സ്നാന ശുശ്രൂഷയ്ക്കായി ശീലോവിലേക്കു പോകുവാനും ഈ പാത ഉപയോഗിച്ചിരുന്നതായും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ഈ പാതയുടെ കുറച്ചു ഭാഗങ്ങള്‍ പുനരുദ്ധരിച്ച ശേഷമാണ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തത്. പലസ്തീന്‍കാരുടെ ഭവനങ്ങള്‍ക്ക് അടിയിലൂടെയാണ് ഈ തുരങ്ക പാത പോകുന്നതിനാല്‍ ഉദ്ഘാടന ചടങ്ങില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തതിനെ പലസ്തീന്‍ അതോറിട്ടിയുടെ വിദേശ മന്ത്രാലയം പ്രസ്താവനയിലൂടെ അപലപിച്ചു.