തെക്കന്‍ സുഡാനില്‍ പാസ്റ്ററും ഭാര്യയും വെടിയേറ്റു മരിച്ചു

Breaking News Middle East Top News

തെക്കന്‍ സുഡാനില്‍ പാസ്റ്ററും ഭാര്യയും വെടിയേറ്റു മരിച്ചു
ജുബ: തെക്കന്‍ സുഡാനില്‍ പാസ്റ്ററും ഭാര്യയും വീട്ടിനുള്ളില്‍ വെടിയേറ്റു മരിച്ചു.

13-ന് ഞായറാഴ്ച പുലര്‍ച്ചെ 3 മണിക്ക് സുഡാന്റെ തലസ്ഥാന നഗരിയായ ജുബയിലെ ഗുഡേലേ റസിഡന്റ് ഏരിയായായ ബ്ളോക്ക് 5 വീട്ടിലെ താമസക്കാരായ ഹൌസ് ഓഫ് ഗോഡ് ഫോര്‍ ആള്‍ നേഷന്‍സ് ചര്‍ച്ച് ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോണ്‍സണ്‍ മാകുവത്ത് അകീനും ഭാര്യയുംമാണ് കൊല്ലപ്പെട്ടത്.

തോക്കു ധാരികളായ അജ്ഞാതര്‍ വീട്ടിനുള്ളിലേക്കു തള്ളിക്കയറി ദമ്പതികളെ വെടിവെയ്ക്കുകയായിരുന്നു. അക്രമികളുടെ വെടിവെയ്പ്പില്‍ അയല്‍വാസിയായ മറ്റൊരു പാസ്റ്റര്‍ക്ക് ഗുരുതരമായിപരിക്കേറ്റു.

അദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് ഉന്നത ഉദ്യോഗസ്ഥന്‍ ദാനിയേല്‍ ജസ്റ്റിന്‍ ബൌള പറഞ്ഞു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.