കേരളത്തില്‍ പുകയില ഉപയോഗം കുറഞ്ഞതായി ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട്

Breaking News Kerala

കേരളത്തില്‍ പുകയില ഉപയോഗം കുറഞ്ഞതായി ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ പുകയില ഉപയോഗത്തില്‍ ഗണ്യമായ കുറവുണ്ടായതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.

ഗ്ളോബല്‍ അഡല്‍റ്റ്സ് ടുബാക്കോ സര്‍വ്വേയാണ് സംസ്ഥാനത്ത് പുകയില ഉപയോഗം 21.9-ല്‍നിന്നും 12.7 ശതമാനമായി കുറഞ്ഞെന്ന് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ബുധനാഴ്ച പ്രകാശനം ചെയ്തു.

2009-ല്‍ നടത്തിയ ആദ്യ സര്‍വ്വേയില്‍ പുകയില ഉപയോഗം 21.4 ശതമാനമായിരുന്നു. ഇപ്പോള്‍ ഇത് 12.7 ശതമാനം മാത്രമായിരിക്കുന്നു. 15 വയസ്സിനു മുകളിലുള്ളവരുടെ പുകവലി 13.4-ല്‍നിന്ന് 9.3 ശതമാനമായി കുറഞ്ഞു.

എന്നാല്‍ പുകയില്ലാത്ത ഉല്‍പ്പന്നങ്ങളുടെ ഉപയോഗം 10.7-ല്‍നിന്ന് 5.4 ശതമാനമായി. സിഗററ്റും, മുറുക്കാനിലെ പുകയിലയുമാണ് സംസ്ഥാനത്ത് കൂടുതല്‍ പേരും ഉപയോഗിക്കുന്നത്. 6.7 ശതമാനം ആളുകള്‍ സിഗററ്റ് വലിക്കുമ്പോള്‍ 4.4 ശതമാനം പേര്‍ പുകയില കൂട്ടി മുറുക്കുന്നവരാണ്.

15 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ളവര്‍ പുകയില ഉപയോഗിക്കുന്നതില്‍ നേരിയ വര്‍ദ്ധനയുണ്ടെന്നും സര്‍വ്വേ കണ്ടെത്തി.