പുതുവര്‍ഷാരംഭത്തില്‍ നൈജീരിയായില്‍ ക്രൈസ്തവ കൂട്ടക്കൊലകള്‍ തുടരുന്നു; 70 മരണം
അബുജ: ക്രൈസ്തവ കൂട്ടക്കൊലയ്ക്കു കുപ്രസിദ്ധിയാര്‍ജ്ജിച്ച ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ പുതുവര്‍ഷം ആരംഭിച്ചതു മുതല്‍ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണം തുടരുകയാണ്. ഇതുവരെ വ്യത്യസ്ഥ സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 70 ക്രൈസ്തവര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ജനുവരി 1-ന് നൈജീരിയായിലെ വടക്കന്‍ സംസ്ഥാനമായ ബോര്‍ണോയിലെ ചിബോക്ക് കൌണ്ടിയില്‍ രണ്ടു ഗ്രാമങ്ങളില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 15 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ആദ്യം ഗാര്‍ട്ടമാവ ഗ്രാമത്തിലാണ് ആക്രമണം നടന്നത്.
12 പേര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. തുടര്‍ന്ന് അക്രമികള്‍ തൊട്ടടുത്ത ഗ്രാമമായ ടിസിഹയില്‍ നടത്തിയ ആക്രമണത്തില്‍ 3 പേര്‍ മരിക്കുകയും ഒരാളെ തട്ടിക്കൊണ്ടുപോയതായും ഒരു ഗ്രാമീണന്‍ പറഞ്ഞു.
ജനുവരി 3-ന് ബുധനാഴ്ച തെക്കന്‍ സംസ്ഥാനമായ കടുനയില്‍ ഫുലാനി മുസ്ളീം തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
കജുറു കൌണ്ടി, കൌറു കൌണ്ടിയിലെ ഗ്രാമങ്ങളായ ഡോകന്‍ കര്‍ജി, ഉങ്വാന്‍സാകോ, കുങ്കുറായി, ഗിഫി ഗ്രാമങ്ങളില്‍ നടന്ന ആക്രമണങ്ങളിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്.
ജനുവരി 5 വെള്ളിയാഴ്ച വടക്കു കിഴക്കന്‍ സംസ്ഥാനമായ യോബിയില്‍ നടത്തിയ ആക്രമണങ്ങളില്‍ 14 വിശ്വാസികള്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരു പാസ്റ്ററും ഉള്‍പ്പെടുന്നു. ഗൌഡം കൌണ്ടിയിലെ കവാരി നഗരത്തിലെ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ഇന്‍ നേഷന്‍സ് സഭയിലെ പാസ്റ്റര്‍ ലൂക്ക ലെവോങ്ങാണ് മരിച്ചത്.
ചര്‍ച്ച് കോമ്പൌണ്ടില്‍ രാത്രിയില്‍ നടത്തിയ വെടിവെയ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. നിരവധി വാഹനങ്ങളും സാധന സാമഗ്രികളും തകര്‍ക്കപ്പെട്ടു. ഐഎസ് വെസ്റ്റ് ആഫ്രിക്കയാണ് ആക്രമണത്തിനു പിന്നിലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

