ബൈബിള്‍ മാറ്റിയെഴുതി നോവലാക്കി
പാരീസ്: ബൈബിള്‍ ഉള്ളടക്കം അതേപടി നിലനിര്‍ത്തി എഴുത്തുകാരന്‍ നോവലാക്കി പ്രകാശനം ചെയ്തു. ഫ്രെഞ്ച് എഴുത്തുകാരനായ ഫിലിപ്പി ലെച്ചര്‍മ്മിയര്‍ എന്ന എഴുത്തുകാരനാണ് ഇത്തരത്തില്‍ ചെയ്തത്.
മതഗ്രന്ഥങ്ങള്‍ വായിക്കുന്നതിനേക്കാള്‍ നോവല്‍ പോലെയുള്ള സാങ്കല്‍പ്പിക സൃഷ്ടികള്‍ വായിക്കുന്നവരുടെ മനസ്സറിഞ്ഞാണ് ഇപ്രകാരം ചെയ്തതെന്നു ഫിലിപ്പി പറയുന്നു. ഇത് ഒരു നൂതന സാംസ്ക്കാരിക കൈമാറ്റമാണെന്നും ഇദ്ദേഹം പറയുന്നു. ബൈബിള്‍ മതത്തിന്റെ മാത്രം പരിധിയില്‍ ഒതുങ്ങി നില്‍ക്കാനുള്ളതല്ല.
ഫ്രഞ്ചുകാരുടെ മാനോനിലയും ധാര്‍മ്മികതയും സൌന്ദര്യബോധവും ഇപ്പോഴും ശക്തമാണെന്നും ഫിലിപ്പി അവകാശപ്പെടുന്നു. തന്റെ മുത്തശ്ശി പറഞ്ഞുതന്ന ഗ്രാമീണ ശൈലിയിലുള്ള ബൈബിള്‍ കഥകളാണ് തനിക്ക് ബൈബിള്‍ നോവലാക്കി മാറ്റാന്‍ പ്രചോദനമായതെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഫിലിപ്പി ഒരു നിരീശ്വരവാദിയെന്നതാണ് വാസ്തവം.
ഒക്ടോബര്‍ 22ന് പ്രകാശനം ചെയ്ത ‘യുനേ ബൈബിള്‍ ’ എന്നു പേരിട്ടിരിക്കുന്ന നോവലില്‍ 120 ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടത്രെ. എന്നാല്‍ ഉള്ളടക്കത്തില്‍ വ്യത്യാസമില്ലാത്തതിനാല്‍ ക്രിസ്ത്യന്‍ സഭകള്‍ ഫിലിപ്പിയുടെ സംരംഭത്തിന് എതിരു പറഞ്ഞില്ല. അതേസമയം ഫിലിപ്പിയുടെ രചനയാണ് യഥാര്‍ത്ഥമെന്ന് ആരെങ്കിലും സ്ഥാപിക്കുമോ എന്ന് എല്ലാവരും ഭയക്കുന്നു.