പത്ത് വര്‍ഷത്തിനിടെ യു.കെ.യില്‍ അടച്ചു പൂട്ടിയത് 2000 ചര്‍ച്ചുകള്‍

പത്ത് വര്‍ഷത്തിനിടെ യു.കെ.യില്‍ അടച്ചു പൂട്ടിയത് 2000 ചര്‍ച്ചുകള്‍

Breaking News Europe Top News

പത്ത് വര്‍ഷത്തിനിടെ യു.കെ.യില്‍ അടച്ചു പൂട്ടിയത് 2000 ചര്‍ച്ചുകള്‍
ലണ്ടന്‍ ‍: കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ യു.കെ.യിലെ 2000ത്തോളം ക്രൈസ്തവ ആരാധനാലയങ്ങള്‍ അടച്ചു പൂട്ടിയതായി റിപ്പോര്‍ട്ട്.

രാജ്യത്ത് ഇപ്പോഴത്തെ മൊത്ത ജനസംഖ്യയുടെ 59.5 ശതമാനമാണ് ക്രൈസ്തവര്‍ ‍. ഇതില്‍ വെറും 6 ശതമാനം പേര്‍ മാത്രമാണ് മാസത്തില്‍ ഒരു തവണയെങ്കിലും അവരുടെ ചര്‍ച്ചുകളില്‍ ആരാധനയ്ക്കു പോകുന്നതെന്നു ടോക്കിങ് ജീസസ് എന്ന സുവിശേഷ സംഘടന നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചര്‍ച്ചുകളില്‍ ആരാധനയ്ക്കായി വരുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതിനാലാണ് ആരാധനാലയങ്ങള്‍ അടച്ചു പൂട്ടേണ്ടി വരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശ്വാസികള്‍ ഇല്ലാതെ ശൂന്യമായിക്കിടക്കുന്ന ചരിത്ര പ്രാധാന്യമുള്ള മിക്ക ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ചര്‍ച്ച് കെട്ടിടങ്ങള്‍ എങ്ങനെ സംരക്ഷിക്കുമെന്ന ചിന്തയിലാണ് അധികാരികള്‍ ‍.

പത്ത് വര്‍ഷംകൊണ്ട് യു.കെ.യിലെ ചര്‍ച്ചുകളുടെ എണ്ണം 42000ത്തില്‍നിന്നും 39800 ആയി കുറഞ്ഞുവെന്ന് 2021-ലെ ബ്രിയര്‍ലി റിസര്‍ച്ച് കണ്‍സള്‍ട്ടന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത രണ്ടു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ ഇംഗ്ളണ്ടില്‍ 368 ആരാധനാലയങ്ങള്‍കൂടി അടച്ചുപൂട്ടലില്‍ എത്തിച്ചേരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടച്ചുപൂട്ടലിനിരയായ ചര്‍ച്ചുകളില്‍ നല്ലൊരു ശതമാനം ആംഗ്ളിക്കന്‍ ചര്‍ച്ചുകളാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി ആരാധനാലയങ്ങള്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ചെയ്യുകയോ പുതുക്കി പണികഴിപ്പിക്കുകയോ ചെയ്തിട്ടില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.