തുളസിയില മികച്ച ദിവ്യ ഔഷധം

Breaking News Health

തുളസിയില മികച്ച ദിവ്യ ഔഷധം
തുളസിച്ചെടികള്‍ ഇല്ലാത്ത വീടുകള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കുറവാണ്. ഉടമസ്ഥര്‍ അറിഞ്ഞുകൊണ്ടുതന്നെ നട്ടുവളര്‍ത്തി പരിപാലിക്കുന്ന ഈ ദിവ്യ ഔഷധച്ചെടിയുടെ ഗുണങ്ങള്‍ പലര്‍ക്കും അറിയാവുന്നതാണ്.

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ തുളസിയില സഹായിക്കും. ശാസ്ത്രവും ഈ വസ്തുത അംഗീകരിക്കുന്നു. രോഗാണുക്കളോടു പൊരുതുന്ന ആന്റീബോഡികളുടെ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനും തുളസിയില സഹായകരമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.

അണുക്കളെ നശിപ്പിക്കാനുള്ള തുളസിയിലയുടെ അപാര കഴിവാണ് വിവിധതരം വൈറസ് ബാധയില്‍നിന്നും ശരീരത്തെ സംരക്ഷിക്കുന്നത്.

തുളസിയില ചവച്ചു കഴിക്കുന്നതു ശീലമാക്കിയാല്‍ പനിയും, ജലദോഷവും, ചുമയുമൊക്കെ വിട്ടുമാറും. തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതു പനി അകറ്റുവാനിടയാക്കും.

ചുമയെ പ്രതിരോധിക്കുന്നു
കഫ് സിറപ്പുകള്‍ നിര്‍മ്മിക്കുന്നതിനു വിവിധ കമ്പനികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതു തുളസിയിലയാണ്. അല്‍പം തുളസിയിലയും അല്‍പം ഗ്രാമ്പുവും ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക രുചി വേണമെങ്കില്‍ അല്‍പം ഉപ്പുകൂടി ചേര്‍ക്കാം.

തണുത്തശേഷം കഴിക്കുക ചുമയില്‍നിന്നു മോചനം ലഭിക്കും. തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം കവിള്‍കൊള്ളുന്നതു ചുമ കടുത്തു തൊണ്ട പഴുത്ത അവസ്ഥയില്‍നിന്നും മോചനമാകും.

ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ശ്വസനസംബന്ധിയായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് കഫം ഇളിക വരുന്നതിനും തുളസിയില സഹായകരമാണ്. തുളസിനീരും തേനും ചേര്‍ത്ത് കുട്ടികള്‍ക്ക് നല്‍കിയാല്‍ ചുമ, തൊണ്ട വേദന ഇവയ്ക്ക് ആശ്വസമാകും.

തുളസിയില പോഷക സമൃദ്ധമാണ്
ആന്റി ഓക്സിഡന്റുകള്‍ ധാരാളമുണ്ട് തുളസിയിലയില്‍ ‍. ബാക്ടീരിയയെ തടയുന്നു. നീരും വേദനയും കുറയ്ക്കുന്നു. വിറ്റാമിനുകളായ എ,സി,കെ, ധാതുക്കളായ മാംഗനീസ്, കോപ്പര്‍ ‍, കാല്‍സ്യം, മഗ്നീഷ്യം, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ തുളസിയിലയിലുണ്ട്.

മാനസിക പിരിമുറുക്കം കുറയ്ക്കുന്നു
സ്ട്രസ് (അഥവാ മാനസിക പിരിമുറുക്കം) കുറയ്ക്കുന്നതിനു തുളസിയില സഹായകരമാണെന്ന് പഠനങ്ങള്‍ പറയുന്നു. തുളസിയില പതിവായി ചവയ്ക്കുന്നതു രക്തം ശുദ്ധീകരിക്കും.

100 ഗ്രാം തുളസിയിലയില്‍ ഒരു ദിവസം ശരീരത്തിനാവശ്യമായ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ തുളസിയില സഹായിക്കുന്നു. കൂടാതെ വായ പല്ലുകള്‍ എന്നിവയുടെ ആരോഗ്യത്തിനും ഉത്തമമാണ്. വായിലെ മിക്ക അണുക്കളേയും, ബാക്ടീരിയകളേയും നശിപ്പിക്കുന്നു. അസിഡിറ്റി, മലബന്ധം, വിശപ്പില്ലായ്മ, ഛര്‍ദ്ദി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കു പ്രതിവിധിയാണ് തുളസിയില.

തുളസിയിലയുടെ മറ്റു ഗുണവിശേഷങ്ങള്‍
തുളസിയില ഹൃദയാരോഗ്യത്തിനു നല്ലതാണ്.

കൊളസ്ട്രോള്‍ കുറയ്ക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുന്നു.

രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നു.
ചര്‍മ്മ സംരക്ഷണത്തിനും മുടിയഴകിനും തുളസിയില നല്ലതാണ്.

ചര്‍മ്മത്തിന്റെ തിളക്കവും മൃദുലതയും കൂട്ടുന്നു
തുളസിയില ആന്റി സെപ്റ്റിക്കാണ്. മുറിവുകള്‍, വ്രണങ്ങള്‍, വരട്ടുചൊറി, പുഴുക്കടി എന്നിവയ്ക്കു അരച്ചു തേക്കാവുന്നതാണ്.

താരന്‍ അകറ്റുന്നു
ശുദ്ധവായു നല്‍കുന്നു
ശ്വസനം ആനന്ദകരമാക്കുന്നു.