അപൂര്‍വ്വ രക്തദാതാക്കളെ തിരിച്ചറിയാനായി കേരള റെയര്‍ ബ്ളഡ് ഡോണര്‍ രജിസ്ട്രി പുറത്തിറക്കി

അപൂര്‍വ്വ രക്തദാതാക്കളെ തിരിച്ചറിയാനായി കേരള റെയര്‍ ബ്ളഡ് ഡോണര്‍ രജിസ്ട്രി പുറത്തിറക്കി

Health Kerala

അപൂര്‍വ്വ രക്തദാതാക്കളെ തിരിച്ചറിയാനായി കേരള റെയര്‍ ബ്ളഡ് ഡോണര്‍ രജിസ്ട്രി പുറത്തിറക്കി

തിരുവനന്തപുരം: ട്രാന്‍സ്ഫ്യൂഷന്‍സ് സേവനങ്ങളിലെ പ്രധാന വെല്ലുവിളിയായ അനുയോജ്യമായ രക്തം കണ്ടെത്താനുള്ള ബുദ്ധിമുട്ടിനു പരിഹാരമായി പ്രത്യേക അപൂര്‍വ്വ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ളഡ് ഡോണര്‍ രജിസ്ട്രി പുറത്തിറക്കി.

കേരള ബ്ളഡ് ട്രാന്‍സ്ഫ്യൂഷന്‍ കൌണ്‍സിലാണ് രജിസ്ട്രി പുറത്തിറക്കിയത്. കൊച്ചിയില്‍ എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്ത ബ്ളഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വ്വീസിന്റെ ദേശീയ കോണ്‍ക്ളേവിലാണ് റെയര്‍ ബ്ളഡ് ഡോണര്‍ രജിസ്ട്രി പ്രകാശനം ചെയ്തത്.

കേരള മോഡല്‍ റെയര്‍ ബ്ളഡ് ഡോണര്‍ രജിസ്ട്രി രാജ്യത്താകെ വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ബ്ളഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വ്വീസ് ഡയറക്ടര്‍ അറിയിച്ചു.

കൂടുതല്‍ രക്തദാതാക്കളെ ഉള്‍പ്പെടുത്തി രജിസ്ട്രി വിപുലീകരിക്കപ്പെടുത്തുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞത്. നിരവധി ആന്റിജനുകള്‍ പരിശോധിച്ചശേഷമാണ് അപൂര്‍വ്വ രക്ത ദാതാക്കളുടെ രജിസ്ട്രി സജ്ജമാക്കിയത്.

ഉടന്‍തന്നെ രജിസ്ട്രിയുടെ സേവനം സംസ്ഥാനത്താകെ ലഭ്യമാകും. കൂടുതല്‍ രോഗികള്‍ക്ക് ഉപകാരപ്പെടാന്‍ രജിസ്ട്രിയെപ്പറ്റിയുള്ള പ്രാഥമിക വിവരങ്ങള്‍ വൈദ്യ സമൂഹത്തിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ ഏകോപിപ്പിച്ചാണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്. കേരള സ്റ്റേറ്റ് ബ്ളഡ് ട്രാന്‍സ്ഫ്യൂഷന്‍ കൌണ്‍സില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് രക്ത ബാങ്കിനെ സ്റ്റേറ്റ് നോഡല്‍ ഡെന്ററായി തിരഞ്ഞെടുത്തു.

രണ്ടുകോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ഇതുവരെ 3000 അപൂര്‍വ്വ രക്തദാതാക്കളെയാണ് ഉള്‍പ്പെടുത്തിയത്.

ബ്ളഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വ്വീസ് രംഗത്ത് നൂതനവും പ്രസക്തവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന റെയര്‍ ബ്ളഡ് ഡോണര്‍ രജിസ്ട്രിമിനെ കേന്ദ്രം ആരോഗ്യ മന്ത്രാലയം ആദരിച്ചു.