അമിതമായി ദേഷ്യപ്പെടാറുണ്ടോ? സൂക്ഷിക്കണമെന്ന് പഠനം
വീട്ടിലെ പ്രശ്നങ്ങള്‍ , തൊഴിലിടങ്ങളിലെ അസ്വാരസ്യങ്ങള്‍ മുതലായവ മൂലം നമ്മില്‍ പലരും പെട്ടന്ന് പൊട്ടിത്തെറിക്കാറും അമിതമായി ദേഷ്യപ്പെടാറുമുണ്ട്.
ഈ ശീലം അമിതമായാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍തന്നെ ക്ഷണിച്ചുവരുത്തുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
അമിതദേഷ്യം മൂലം ഹൃദയമിടിപ്പ്, രക്ത സമ്മര്‍ദ്ദം, സ്ട്രെസ് നില, ശ്വസന നിരക്ക് എന്നിവ വര്‍ദ്ധിക്കും.
കുറഞ്ഞ പ്രതിരോധശേഷി, ഹൃദയാഘാതം, സ്ട്രോക്ക്, ദഹന പ്രശ്നങ്ങള്‍ , ഉറക്കമില്ലായ്മ, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ചര്‍മ്മ പ്രശ്നങ്ങള്‍ , ഉത്ക്കണ്ഠ, വിഷാദം എന്നിവ ബാധിക്കാന്‍ സാദ്ധ്യത കൂടുതലാണ്.
ഇതിനു പരിഹാരമായി ഗവേഷകര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ് ദീര്‍ഘശ്വാസം എടുക്കുന്നത് നല്ലതാണ്. ദേഷ്യം വരുന്ന സമയത്ത് അല്‍പം മാറി നിന്ന് ശ്വാസോഛ്വാസം എടുക്കാന്‍ ശ്രദ്ധിക്കണം. ഇത് മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കും.
അതുപോലെ ദേഷ്യം വരുന്ന സമയത്ത് വിഷയവുമായി അകന്ന് മറ്റെന്തെങ്കിലും ശ്രദ്ധിക്കാന്‍ ശ്രമിക്കുക. കണ്ണുകളടച്ച് ഇഷ്ടമുള്ള കാര്യം മാത്രം ചിന്തിക്കുക.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്ന്: ആത്മീക കാര്യങ്ങള്‍ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുക. അതോടൊപ്പം അമിത ദേഷ്യത്തിന്റെയും കോപത്തിന്റെയും പ്രത്യാഘാതങ്ങളെപ്പറ്റി സ്വയം ചിന്തിച്ച് മനസ്സ് ശാന്തമാക്കുക.

