ചുട്ടുപൊള്ളുന്ന വെയിലത്ത് പച്ചമോര് ആശ്വാസം

ചുട്ടുപൊള്ളുന്ന വെയിലത്ത് പച്ചമോര് ആശ്വാസം

Health India

ചുട്ടുപൊള്ളുന്ന വെയിലത്ത് പച്ചമോര് ആശ്വാസം
വേനല്‍ക്കാലം വൈറസും ബാക്ടീരിയായുമൊക്കെ രോഗകാരികളായി ദോഷം ഉണ്ടാക്കുന്ന കാലമാണ്.

വേനല്‍ച്ചൂടിനെ കുറയ്ക്കും വിധം പഥ്യങ്ങള്‍ പാലിച്ച് ശരീരത്തെ തണുപ്പിച്ചു നിര്‍ത്തിയാല്‍ രോഗാണുക്കളുടെ സാമീപ്യമുണ്ടെങ്കില്‍പ്പോലും വേനല്‍ക്കാല രോഗങ്ങളെ അകറ്റി നിര്‍ത്താം. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും സാധിക്കും.

മധുരം, കയ്പ്, ചവര്‍പ്പ് എന്നീ രുചികള്‍ ഉള്ളതും തണുത്തതും തണുപ്പിനെ ഉണ്ടാക്കുന്നതുമായ ആഹാരമാണ് വേനല്‍ക്കാലത്ത് അനുയോജ്യം.

വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനായി പച്ചമോര് തയ്യാറാക്കി കഴിക്കുന്നത് നല്ലതാണ്. ആഹാരത്തില്‍ പച്ചമോരിന്റെ സാന്നിദ്ധ്യം രുചികരമാക്കുന്നു. ഇതിനായി നല്ല ശുദ്ധജലം തന്നെയാണ് ഉപയോഗിക്കേണ്ടത്.

പച്ചമോര് ജ്യൂസാക്കിയെടുത്തും കഴിക്കാവുന്നതാണ്. നല്ല എരിവും പുളിയും ചേര്‍ത്ത പച്ചമോര് ശരീരത്തിനു കുളിര്‍മ്മയേകുന്നു.

Comments are closed.