ക്രിസ്തു വിശ്വാസത്തിലേക്കു വന്ന ഭാര്യയെയും മക്കളെയും വധിക്കാന്‍ ശ്രമം
നെയ്റോബി: ഉഗാണ്ടയില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ സ്വന്തം രക്ഷകനും ദൈവവുമായി സ്വീകരിച്ച ഭാര്യയെയും രണ്ടു ആണ്‍മക്കളെയും കൊല്ലാന്‍ ശ്രമം.
കിഴക്കന്‍ ഉഗാണ്ടയില്‍ നമുതുംബ ജില്ലയില്‍ നിന്‍സ് ഗ്രാമത്തിലെ ഇസ്സ കസൂനോ എന്ന പിതാവാണ് തന്റെ ഭാര്യയെയും മക്കളെയും കൊല്ലാന്‍ ശ്രമിച്ചത്. ആഗസ്റ്റ് 11-നായിരുന്നു ക്രൂരമായ സംഭവം നടന്നത്. ഇസ്സ തന്റെ ഭാര്യ ജാഫലന്‍ കഡോണ്ടി, മക്കളായ ഇബ്രാഹിം (18), ഇസ്മയില്‍ (16) എന്നിവരെ മാരകമായി ആക്രമിച്ചു.
ജാഫലിന്റെ കഴുത്തു പിടിച്ചു തിരിച്ചു ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ചു. പിന്നീട് വടി ഉപയോഗിച്ച് മൂവരേയും ആക്രമിച്ചു. പിന്നീട് ഇവര്‍ ആരാധനയ്ക്കു പോകുന്ന സഭയിലെ പാസ്റ്ററും വിശ്വാസികളും വിവരം അറിഞ്ഞെത്തി മൂവരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ജാഫലിന്റെ കഴുത്തിനു മാരകമായ മുറിവേറ്റു. ഇബ്രാഹിമിന്റെയും, ഇസ്മായേലിന്റെയും ശരീരത്തും മാരകമായ മുറിവുകളുണ്ട്. ഇവര്‍ രഹസ്യമായി സഭാ ആരാധനയ്ക്കു പോകുന്നതില്‍ ഇസ്സയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. മൂവരേയും അപായപ്പെടുത്തുവാനായിരുന്നു ശ്രമം.

