കേരളത്തില്‍ അഞ്ചിരൊരാള്‍ പ്രമേഹ രോഗി

കേരളത്തില്‍ അഞ്ചിരൊരാള്‍ പ്രമേഹ രോഗി

Breaking News Health

കേരളത്തില്‍ അഞ്ചിരൊരാള്‍ പ്രമേഹ രോഗി
തിരുവനന്തപുരം: കേരളത്തില്‍ അഞ്ചു പേരില്‍ ഒരാള്‍ക്ക് പ്രമേഹ രോഗമെന്ന് കണ്ടെത്തല്‍ ‍.

നവംബര്‍ 15-ന് ലോകാരോഗ്യ സംഘടനയുടെയും ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷന്റെയും നേതൃത്വത്തില്‍ ലോക പ്രമേഹ ദിനമായി ആഘോഷിക്കുന്ന വേളയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

അനാരോഗ്യകരമായ ജീവിത ശൈലിയും ഭക്ഷണ ക്രമങ്ങളും മൂലം സംസ്ഥാനത്ത് പ്രമേഹ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി.

ആഗോള തലത്തില്‍ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ചൈനയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. എന്നാല്‍ രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പ്രമേഹ രോഗികളുടെ ശതമാനം രണ്ട് മടങ്ങ് കൂടുതലാണെന്നും സംസ്ഥാനത്ത് അഞ്ചില്‍ ഒരാള്‍ പ്രമേഹം ബാധിച്ചവരാണ് എന്നും ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു.

കോവിഡ് കാലം മുതലാണ് ചെറുപ്പക്കാരില്‍ പ്രമേഹം വര്‍ദ്ധിച്ചു വരാന്‍ തുടങ്ങിയത്. 2021-ലെ ഇന്റര്‍നാഷണല്‍ ഡയബറ്റിക്സ് ഫെഡറേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ 74 ദശലക്ഷത്തിലധികം പേര്‍ പ്രമേഹ രോഗികളായി ജീവിക്കുന്നുണ്ട്.

ലോകത്ത് 430 മില്യണിലധികം ആളുകള്‍ പ്രമേഹ ബാധിതരാണ്. ഓരോ എട്ട് സെക്കന്റിലും പ്രമേഹ രോഗം കാരണം ഒരാള്‍ മരണപ്പെടുന്നതായാണ് കണക്കുകള്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.