കോരെശിനേപ്പോലെ ഒരാള്‍ വേണം; റെസ പഹ്ളവിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍ ക്രിസ്ത്യന്‍ നേതാക്കള്‍.
ടെഹ്റാന്‍: ഇറാന്‍ യുദ്ധ പോര്‍ക്കളത്തില്‍ പൊരുതുന്നതിനിടെ ഇറാനിലെ അവസാനത്തെ ഷായുടെ മകനും നാടുകടത്തപ്പെട്ട കിരീടാവകാശിയുമായ റെസ പഹ്ളവിക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ 200-ലധികം ക്രിസ്ത്യാനികള്‍ രംഗത്തെത്തി.
വിവിധ സഭകളില്‍നിന്നും സംഘടനകളില്‍നിന്നുമുള്ള ക്രിസ്ത്യന്‍ നേതാക്കള്‍ അവരുടെ പ്രസ്താവനയില്‍ “ഞങ്ങള്‍ ഇറാന്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്” എന്നു വിശ്വസിക്കുന്നതായി പറഞ്ഞു.
രാജ്യം അതിന്റെ ഏറ്റവും നിര്‍ണ്ണായക നിമിഷങ്ങളില്‍ ഒന്നിലാണെന്നു പറഞ്ഞു. സമീപ മാസങ്ങളില്‍ ഇറാനില്‍ സര്‍ക്കാരിനെതിരെ മാരകമായ പ്രക്ഷോഭങ്ങള്‍ നടത്തി.
സുരക്ഷാ സേനയുടെ ആക്രമണത്തില്‍ പതിനായിരക്കണക്കിനു ആളുകള്‍ കൊല്ലപ്പെട്ടാതയി കണക്കാക്കപ്പെടുന്നു. ഇറാനിയന്‍ സര്‍ക്കാര്‍ ജനങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും രാജ്യത്തിനു ഗുരുതരമായ ദോഷം വരുത്തിവയ്ക്കുന്നുവെന്നും നേതാക്കള്‍ അവരുടെ പ്രസ്താവനയില്‍ ആരോപിച്ചു.
1979-ലെ ഇസ്ളാമിക് വിപ്ളവത്തിനുശേഷം ഇറാനിയന്‍ ജനതയുടെമേല്‍ ചുമത്തിയ കുറ്റകൃത്യങ്ങള്‍ കാരണം സര്‍ക്കാരിന് എല്ലാ ധാര്‍മ്മിക,ദേശീയ, അന്തര്‍ദ്ദേശീയ നിയമസാധുതയും നഷ്ടപ്പെട്ടുവെന്നും ഭരണമാറ്റം ആവശ്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇറാന് ദേശീയ ഐക്യദാര്‍ഢ്യം, ഉത്തരവാദിത്വമുള്ള നേതൃത്വം, ജ്ഞാനത്തിലും യുക്തിയിലും അധിഷ്ഠിതമായ ഒരു പരിവര്‍ത്തനം എന്നിവ ആവശ്യമാണ്. അതിനാല്‍ കിരീടാവകാശി റെസ റെസ പഹ്ളവിയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുന്നു. അവര്‍ പറഞ്ഞു.
ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്ന പേര്‍ഷ്യന്‍ രാജാവായ കോരെശിനെ പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നു. ബാബിലോണിയന്‍ അടിമത്തത്തില്‍ നിന്ന് യഹൂദന്മാരെ മോചിപ്പിച്ച് യെരുശലേം ദൈവാലയം പുനര്‍ നിര്‍മ്മിക്കാനുള്ള ഉത്തരവ് നല്‍കിയത് കോരെശാണ്. (എസ്രാ 1,2 അദ്ധ്യായങ്ങള്‍).
ആധുനിക പേര്‍ഷ്യന്‍ രാഷ്ട്രമായ ഇറാന് കോരെശിന്റെ കാലഘട്ടംപോലെ വീണ്ടും അതിലെ ജനങ്ങള്‍ക്കും അയല്‍ക്കാര്‍ക്കും പ്രത്യാശയുടെയും സ്വാതന്ത്ര്യത്തിന്റെയും സന്ദേശവാഹകരാകാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
ആത്മാവാകുന്ന സത്യ ദൈവത്തിന് തകര്‍ന്ന ഹൃദയങ്ങള്‍ക്ക് ഉന്മേഷവും രോഗശാന്തിയും നല്‍കാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
ദൈവത്തിന്റെ സമാധാനവും രോഗശാന്തിയും നമ്മുടെ രാജ്യത്തിന്‍മേല്‍ ഉണ്ടാകട്ടെ പ്രസ്താവനയില്‍ പറയുന്നു.

