ഇറാന്‍ സ്റ്റേറ്റ് ടിവി ഹാക്ക് ചെയ്യപ്പെട്ടു; പ്രതിഷേധക്കാരോടൊപ്പം ചേരാന്‍ റെസ പഹ്ളവിയുടെ സന്ദേശം സംപ്രേഷണം ചെയ്തു.

ഇറാന്‍ സ്റ്റേറ്റ് ടിവി ഹാക്ക് ചെയ്യപ്പെട്ടു; പ്രതിഷേധക്കാരോടൊപ്പം ചേരാന്‍ റെസ പഹ്ളവിയുടെ സന്ദേശം സംപ്രേഷണം ചെയ്തു.

Breaking News West Asia

ഇറാന്‍ സ്റ്റേറ്റ് ടിവി ഹാക്ക് ചെയ്യപ്പെട്ടു; പ്രതിഷേധക്കാരോടൊപ്പം ചേരാന്‍ റെസ പഹ്ളവിയുടെ സന്ദേശം സംപ്രേഷണം ചെയ്തു.

ടെഹ്റാന്‍: ഇറാനെതിരെ യിസ്രായേല്‍-യു.എസ്. കടന്നാക്രമണങ്ങള്‍ നടക്കുന്നതിനിടയില്‍ ഇറാന്റെ സ്റ്റേറ്റ് ടെലിവിഷന്‍ നെറ്റ്വര്‍ക്സ് അവരുടെ പ്രധാന ചാനലുകളിലൊന്ന് ഹാക്ക് ചെയ്യപ്പെടുകയും ഇറാനിയന്‍ സൈന്യത്തോട് ഇറാനെതിരായ പ്രതിഷേധക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ ആഹ്വാനം ചെയ്യുന്ന കിരീടാവകാശി റെസ പഹ്ളവിയുടെ സന്ദേശം ഹാക്കര്‍മാര്‍ സംപ്രേഷണം ചെയ്യുകയുമുണ്ടായി.

ബുധനാഴ്ച് ഇസ്ളാമിക് റിപ്പബ്ളിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗിന്റെ (ഐആര്‍ഐബി) ചാനല്‍ 2 നിരവധി മിനിറ്റുകളോളം ഹൈജാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ടെഹ്റാന്റെ വിവിധ ഭാഗങ്ങളില്‍ ദൃശ്യമായ സ്ഫോടനങ്ങളെത്തുടര്‍ന്ന് ജെയിം ജാം ജില്ലയ്ക്കു സമീപമുള്ള ഒരു ഇതര സ്റ്റുഡിയോയില്‍നിന്ന് സംപ്രേക്ഷണം പുനരാരംഭിക്കുകയായിരുന്നു.

സംപ്രേക്ഷണം പുനരാരംഭിക്കുന്നതിനു മുമ്പ് അവതാരകന്‍ ചാനല്‍ യിസ്രായേലിന്റെയും യു.എസിന്റെയും ആക്രമണത്തിനു വിധേയമായതായി പ്രക്ഷകരോട് അറിയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.