രാത്രി ഉറങ്ങുന്നതിനു മുമ്പ് പല്ലു തേക്കണം
നമ്മുടെ ശരീര സൌന്ദര്യത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ് വൃത്തിയുള്ള പല്ലുകള്‍. പല്ല് നല്ലതാണെങ്കില്‍ ധൈര്യത്തോടെ പുഞ്ചിരിക്കാന്‍ കഴിയും. പല്ലുകള്‍ക്ക് കരുത്തും ആരോഗ്യവും അത്യാവശ്യമാണ്.
രാത്രി ഉറക്കത്തിനു മുമ്പ് പല്ല് തേക്കുന്നത് അനിവാര്യമാണ്. ഇത് വായിലെ അണുക്കളെയും അഴുക്കും നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
ഇടയ്ക്കിടെ ഉപ്പു വെള്ളവും വായില്‍ കൊള്ളുന്നത് നല്ലതാണ്. പല്ലുകളുടെ ആരോഗ്യത്തിനായി ഇലക്കറികളും പച്ചക്കറികളും പാലുമെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ഫ്ളൂറൈയ്ഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതിലൂടെ പല്ലുകളെ കേടു വരാതെ സൂക്ഷിക്കുന്നു.

